Categories
latest news

മോദി സര്‍ക്കാരിനെക്കുറിച്ച് സംസാരിക്കാനുള്ള ഓക്‌സ്‌ഫോര്‍ഡിന്റെ ക്ഷണം വരുണ്‍ഗാന്ധി നിരസിച്ചു

മോദി സര്‍ക്കാരിനെക്കുറിച്ച് സംസാരിക്കാനുള്ള ഓക്‌സ്‌ഫോര്‍ഡിന്റെ ക്ഷണം ബി.ജെ.പി. എം.പി വരുണ്‍ഗാന്ധി നിരസിച്ചു. ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തനിക്ക് ധാരാളം അവസരങ്ങള്‍ ഇവിടെ കിട്ടുന്നുണ്ടെന്ന് വരുണ്‍ഗാന്ധി പറഞ്ഞു.

മോദിയുടെ ഇന്ത്യ ശരിയായ പാതയിലാണെന്ന് പാര്‍ലമെന്റ് വിശ്വസിക്കുന്നു എന്ന പ്രമേയത്തില്‍ സംസാരിക്കാനാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിയന്‍ പ്രസിഡണ്ട് മാത്യു ഡിക്ക്-ന്റെ ഓഫീസ് വരുണ്‍ ഗാന്ധിയെ ക്ഷണിച്ചത്. നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഓക്‌സഫോര്‍ഡ് പ്രസംഗത്തിലെ മോദി സര്‍ക്കാര്‍ വിമര്‍ശനത്തിനെതിരെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിരോധം തീര്‍ത്ത് ദിവസങ്ങളായി പാര്‍ലമെന്റ് സ്തംഭിക്കുന്നതിന്റെ വക്കില്‍ നില്‍ക്കുമ്പോഴാണ് വരുണ്‍ഗാന്ധിക്ക് മോദി സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കാന്‍ ക്ഷണം കിട്ടുന്നത്. രാജ്യത്തിനകത്തു തന്നെ ഈ വിഷയങ്ങള്‍ സംസാരിക്കാന്‍ ധാരാളം അവസരങ്ങളുണ്ടെന്നാണ് വരുണ്‍ഗാന്ധി നല്‍കിയിരിക്കുന്ന മറുപടി.

thepoliticaleditor
Spread the love
English Summary: VARUN GANDHI REJECTS THE INVITATION OF OXFORD UNION

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick