Categories
kerala

തൃശൂര്‍ അല്ലെങ്കില്‍ കണ്ണൂര്‍…ഗോവിന്ദാ വിടില്ല – അമിത് ഷായെ സാക്ഷിയാക്കി സുരേഷ് ഗോപി

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നിന്നോ കണ്ണൂരിൽ നിന്നോ മത്സരിക്കാൻ തയാറാണെന്ന് സുരേഷ് ഗോപി. തൃശൂരിൽ ബിജെപിയുടെ പൊതുയോഗത്തിൽ പ്രസംഗത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. “തൃശൂര് എനിക്ക് വേണം. ഏത് ഗോവിന്ദൻ വന്നാലും. തൃശൂർ ഞാൻ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. തൃശൂർക്കാരെ നിങ്ങളെനിക്ക് തരണം. തൃശൂർ എടുത്തിരിക്കും. തൃശൂര് മാത്രമല്ല കണ്ണൂരും വേണമെങ്കിൽ മത്സരിക്കും. ഇരട്ട ചങ്കുണ്ടായത് ‘ലേല’ത്തിലാണ്. അതിനുശേഷം വന്ന ചില ഓട്ട ചങ്കുകളാണ് ഇരട്ടചങ്കുകളായത്. ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസ്സിലാക്കിക്കോ. കേരളം ഞാൻ എടുത്തിരിക്കും. ഒരു സംശയവും വേണ്ട. 2024ല്‍ ഞാന്‍ ഇവിടെ സ്ഥാനാർഥിയാണെങ്കില്‍. രണ്ടു നേതാക്കന്‍മാര്‍ മാത്രമാണ് ഇതില്‍ തീരുമാനമെടുക്കേണ്ടത്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. അങ്ങനെയൊരു ഉത്തരവാദിത്വം എല്‍പ്പിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ ഗോവിന്ദാ കണ്ണൂര്‍… അമിത് ഷായോട് ഞാൻ അപേക്ഷിക്കുന്നു. ജയമല്ല പ്രധാനം, അടിത്തറയിളക്കണം.”–സുരേഷ് ഗോപി ആവേശത്തോടെ പ്രസംഗിച്ചു.

Spread the love
English Summary: SURESH GOPI CHALLENGES CPM

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick