Categories
latest news

ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽനിന്ന് ആറു കോടി രൂപ പിടിച്ചെടുത്തു

സംഭവത്തെത്തുടര്‍ന്ന് മദല്‍ വിരൂപാക്ഷപ്പ കെ.എസ്.ഡി.എല്‍. ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് ഒളിവില്‍ പോയിരിക്കയാണെന്നാണ് റിപ്പോര്‍ട്ട്

Spread the love

കർണാടകത്തിലെ ബിജെപി എംഎൽഎയുടെ മകന്റെ വീട്ടിൽനിന്ന് കണക്കിൽ പെടാത്ത ആറു കോടി രൂപ കണ്ടെടുത്തു. ബിജെപി എംഎൽഎ മദൽ വിരുപാക്ഷാപ്പയുടെ മകൻ പ്രശാന്ത് മദലിന്റെ വീട്ടിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ലോകായുക്ത അഴിമതി വിരുദ്ധ സംഘമാണ് പരിശോധന നടത്തിയത്. കൂമ്പാരമായി പണം കിടക്കുന്നതും ഉദ്യോഗസ്ഥർ എണ്ണി തിട്ടപ്പെടുത്തുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വ്യാഴാഴ്ച പ്രശാന്ത് തന്റെ പിതാവായ ബി.ജെ.പി.എം.എല്‍.എ.യുടെ ഓഫീസില്‍ വെച്ച് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നത് പിടിക്കപ്പെട്ടിരുന്നു. 81 ലക്ഷം രൂപയായിരുന്നു യഥാർത്ഥ ആവശ്യം, അതിൽ 40 ലക്ഷം രൂപ വ്യക്തി കൈമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്നായിരുന്നു വീട്ടിലെ പരിശോധന.

thepoliticaleditor
പ്രശാന്ത് മദൽ

ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡിൽ (ബിഡബ്ല്യുഎസ്എസ്ബി) ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് പ്രശാന്ത് . ചന്നഗിരി ബിജെപി എംഎൽഎയാണ് മദൽ വിരൂപാക്ഷപ്പ. സംഭവത്തെത്തുടര്‍ന്ന് മദല്‍ വിരൂപാക്ഷപ്പ കെ.എസ്.ഡി.എല്‍. ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് ഒളിവില്‍ പോയിരിക്കയാണെന്നാണ് റിപ്പോര്‍ട്ട്.

കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ സംഭവം വലിയ വിവാദമാകുകയാണ്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ (കെഎസ്ഡിഎൽ) ചെയർമാനാണ് മദൽ വിരുപാക്ഷപ്പ. ഇവരാണ് പ്രശസ്തമായ മൈസൂർ സാൻഡൽ സോപ്പിന്റെ നിർമാതാക്കൾ.

വ്യാഴാഴ്ച കെഎസ്ഡിഎൽ ഓഫിസിൽവച്ച് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത ഉദ്യോഗസ്ഥർ പ്രശാന്തിനെ അറസ്റ്റ് ചെയ്തിരുന്നു. 1.7 കോടി രൂപ ഓഫിസിൽനിന്ന് പിടിച്ചെടുത്തു എന്ന് പറയുന്നു.

Spread the love
English Summary: six crore siezed from the house of bjp mlas son

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick