Categories
kerala

നിങ്ങള്‍ കഴിഞ്ഞ ദിവസം കേട്ട “താനാരോ തന്നാരോ”…കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിന്റെ ഈണത്തിലുള്ള സിനിമാപ്പാട്ടാണ്

നിങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്ത് കിട്ടി കേട്ട “താനാരോ തന്നാരോ തന താനെന്തൊരു മൊണ്ണയാടോ ” എന്ന് തുടങ്ങുന്ന പാട്ട് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിന്റെ മനോഹരമായ ഈണത്തിലുള്ള ഒരു സിനിമാ ഗാനമാണ്. കൊടുങ്ങല്ലൂര്‍ ഭരണിയുടെ അവസാന ദിനമായ കാവുതീണ്ടല്‍ ആയിരുന്ന നാള്‍ ആണ് പാട്ട് പുറത്തിറക്കിയതും. കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിന്റെ എല്ലാ നര്‍മ്മവും ഊര്‍ജ്ജവും ഈണവും പകര്‍ത്തിയ പാട്ട് ഇപ്പോള്‍ വലിയ തോതിലാണ് ജനപ്രിയമായിരിക്കുന്നത്.

നവാഗതനായ മർഫി ദേവസി സംവിധാനം ചെയ്യുന്ന ‘നല്ല നിലാവുള്ള രാത്രി’യിലെ ഗാനം ആണ് അത്. . “താനാരോ തന്നാരോ” ആലപിച്ചിരിക്കുന്നത് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന താരങ്ങൾ തന്നെയാണ്. നടൻ ബാബുരാജ്, ജിനു ജോസഫ്, റോണി ഡേവിഡ്, ഗണപതി, നിതിൻ ജോർജ്, സജിൻ എന്നീ നടന്മാരോടൊപ്പം രാജേഷ് തംബുരു, സംഗീത സംവിധായകൻ കൈലാസ് എന്നിവർ ചേർന്നാണ് പാട്ട് പാടിയത്. കൈലാസ് മേനോൻ ഈണം പകർന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് സംവിധായകൻ മർഫി ദേവസി തന്നെയാണ്.

thepoliticaleditor

ഒരു സ്ത്രീ കഥാപാത്രം പോലുമില്ലാതെ മുഴുവൻ പുരുഷന്മാരെ അണിനിരത്തിയാണ് ഈ ചിത്രമെത്തുന്നതെന്നതാണ് പ്രത്യേകത.

Spread the love
English Summary: new film song hits top in social media

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick