Categories
latest news

തെരഞ്ഞെടുപ്പിൽ കണ്ണ്…ബെംഗളൂരു-മൈസൂരു ഹൈവേ തുറന്നു ..ഒപ്പം മോദിയുടെ മെഗാ റോഡ്‌ഷോയും

നിയമസഭാ തിരഞ്ഞെടുപ്പിന്‌ ഒരുങ്ങുന്ന കര്‍ണാടകത്തിലെ വോട്ടര്‍മാരെയും കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള കേരളീയരായ വോട്ടര്‍മാരെയും ലക്ഷ്യമിട്ട്‌ വന്‍ വികസന വാഗ്‌ദാനങ്ങളും പുതിയ പദ്ധതികളുമായി ബി.ജെ.പി. പത്ത് വരിപ്പാതയായി വികസിപ്പിച്ച ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേ കർണാടകയിലെ മാണ്ഡ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 8,480 കോടി രൂപ ചെലവിലാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. രണ്ട് വൻ നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം 3 മണിക്കൂറിൽ നിന്ന് 75 മിനിറ്റായി കുറയുമെന്നാണ് നിഗമനം.

പരിപാടിക്ക് നിറം പകർന്ന് പ്രധാനമന്ത്രി മോദി ജില്ലയിൽ റോഡ്ഷോ നടത്തിയിരുന്നു. ഐഐടി ധാർവാഡ്, മൈസൂരു-ഖുഷാൽനഗർ നാലുവരി പാത, ഹുബ്ബള്ളി സ്റ്റേഷനിലെ ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്‌ഫോം എന്നിവയുൾപ്പെടെ 16,000 കോടി രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കുന്നുണ്ട്.

thepoliticaleditor
Spread the love
English Summary: MYSURU BENGALURU HIGHWAY OPENED

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick