Categories
kerala

ഗ്രാമീൺ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേർസ് യൂണിയൻ സംസ്ഥാന സമ്മേളനം നാളെ(ഞായർ) കോഴിക്കോട്ട്

കേരള ഗ്രാമീൺ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേർസ് യൂണിയൻ ഏഴാമത് .സംസ്ഥാന സമ്മേളനം
കോഴിക്കോട് “ചാവശ്ശേരി സദാശിവൻ നഗറി”ൽ (കോഴിക്കോട്ന്യൂ നളന്ദ ഹോട്ടൽ ഓഡിറ്റോറിയം) മാർച്ച് 12 ഞായർ രാവിലെ 9 : 30 മുതൽ നടക്കും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ അഡ്വ. പി ഗവാസ് മുഖ്യതിഥിയാവുന്ന വാർഷിക സമ്മേളനത്തിൽ യൂണിയൻ പ്രസിഡണ്ട് ജനാർദ്ദനൻ വി നീലേശ്വരം അദ്ധ്യക്ഷത വഹിക്കും.

ജനറൽ സെക്രട്ടറി വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. ജോലിയിൽ നാല്പത് വർഷങ്ങൾ പൂർത്തിയാക്കിയവരെ ആദരിക്കൽ , പ്രവർത്തകരുടെ മക്കളുടെ ഉന്നത പഠനത്തിനുളള വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണം,സംസ്ഥാന കൗൺസിൽ
ബൈലോഭേദഗതി ,പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവയും നടക്കും.

thepoliticaleditor

സാധാരണക്കാർക്കും സാമ്പത്തിക ഇടപാടുകൾ സാധ്യമാക്കുന്ന കേരള ഗ്രാമീൺ ബാങ്ക് ദിന നിക്ഷേപ പദ്ധതി സമൂഹത്തിലേക്ക് എത്തിക്കുവാൻ പ്രയത്നിക്കുന്ന തൊഴിലാളി വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ് കേരള ഗ്രാമീൺ ബാങ്ക് ഡെപ്പോസിറ്റ് കളക്റ്റേർസ് യൂണിയൻ . കേരളത്തിലെ ഏതാണ്ടെല്ലാം ജില്ലകളിലും ഇതിന്റെ പ്രവർത്തനം സജീവമാണ്. കേരളത്തിലുടനീളമുള്ള ഗ്രാമിണ ബാങ്ക് ഡെപ്പോസിറ്റ് കലക്ടർമാരുടെ സേവന ആനുകൂല്യങ്ങൾ സംരക്ഷിക്കാൻ ഒട്ടേറെ നിയമ സമര പോരാട്ടങ്ങൾ തുടരുന്ന കെ ജി ബി.ഡി.സി യു ദിന നിക്ഷേപ ഏജന്റുമാരുടെ ക്ഷേമ പ്രവർത്തനത്തിനായി
വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ട്. നിർണ്ണായകമായ അവകാശങ്ങളായ ഗ്രാറ്റുവിറ്റി , പ്രൊവിഡന്റ് ഫണ്ട് പ്രശ്നങ്ങളിൽ സുപ്രീം കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിലാണ് നമ്മുടെ സംഘടനയുടെ
ഏഴാം വാർഷിക സമ്മേളനം മാർച്ച്‌ 12 ഞായർ കോഴിക്കോട് ചാവശ്ശേരി സദാശിവൻ നഗറിൽ വെച്ചു നടക്കുന്നത് .അത് വമ്പിച്ച വിജയമാകുമെന്ന് പ്രസിഡണ്ട് ജനാർദനൻ വി നീലേശ്വരം ജനറൽ സെക്രട്ടറി കുഞ്ഞി മുഹമ്മദ് കിഴിശ്ശേരി എന്നിവർ പറഞ്ഞു

Spread the love
English Summary: grameen bank deposit collectors union

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick