Categories
kerala

നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം- ഫേസ്‌ബുക്കില്‍ ‘പ്രതിഷേധ’വുമായി സ്ഥലം മാറ്റപ്പെട്ട ഡോ.രേണു രാജ്‌

വയനാട്ടേക്ക്‌ അപ്രതീക്ഷിതമായി സ്ഥലം മാറ്റപ്പെട്ട ഏറണാകുളം ജില്ലാ കളക്ടറായിരുന്ന ഡോ.രേണു രാജ്‌ താന്‍ വെറും പെണ്ണാണ്‌ എന്ന്‌ പറയുന്നതിനോടാണ്‌ പ്രതിഷേധം എന്ന്‌ ഫേസ്‌ബുക്കില്‍ കുറിപ്പിട്ടത്‌ ശ്രദ്ധേയമാകുന്നു. ബ്രഹ്മപുരം മാലിന്യം തീ കത്തല്‍ സംഭവത്തില്‍ രേണുരാജിന്റെ ഇടപെടല്‍ ഫലപ്രദമല്ലാത്തതിലുളള അതൃപ്‌തിയാണോ സ്ഥലം മാറ്റം എന്ന ചര്‍ച്ച നിലനില്‍ക്കുന്നതിനിടെയാണ്‌ ഫേസ്‌ബുക്ക്‌ കുറിപ്പും ചര്‍ച്ചായിരിക്കുന്നത്‌.
‘‘നീ പെണ്ണാണ് എന്നു കേൾക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം’’ എന്ന വരികളാണ് വനിതാ ദിനാശംസയായി കലക്ടർ ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഏഴു മാസവും 12 ദിവസവും ജില്ലയെ നയിച്ച രേണു രാജിന് ബുധനാഴ്ചയാണ് അപ്രതീക്ഷിത സ്ഥലംമാറ്റം ലഭിച്ചത്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ കോർപ്പറേഷനും ജില്ലാ ഭരണകൂടവും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയായിരുന്നു സ്ഥലംമാറ്റം. അപ്രതീക്ഷിത സ്ഥലംമാറ്റത്തിലുള്ള പ്രതിഷേധമാണ് വനിതാദിന പോസ്റ്റിലൂടെ രേണുരാജ് വ്യക്തമാക്കിയത് എന്നാണ് ചില കേന്ദ്രങ്ങൾ സംശയിക്കുന്നത് .

thepoliticaleditor
Spread the love
English Summary: fb post of dr. renuraj former ekm collector

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick