Categories
latest news

ഇഡിയുടെ കൈകള്‍ തെലങ്കാനയിലേക്കും..മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യാന്‍ വിളിച്ചു

ഡെല്‍ഹി എക്‌സൈസ്‌ നയത്തിലെ അഴിമതി ആരോപണം സംബന്ധിച്ച കേസില്‍ കേന്ദ്ര ഏജന്‍സിയുടെ കൈകള്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകളിലേക്കും. രാജ്യത്തെ എല്ലാ പ്രതിപക്ഷ പാര്‍ടികളെയും വിരട്ടുക എന്നത്‌ നയം പോലെ സ്വീകരിച്ചിരിക്കുന്ന ഇ.ഡി. മൂന്നാംമുന്നണി നേതൃസ്ഥാനം സ്വപ്‌നം കാണുന്ന കെ.ചന്ദ്രശേഖര റാവുവിനെ ലക്ഷ്യമിടുന്നതിന്റെ സൂചനയാണ്‌ അദ്ദേഹത്തിന്റെ മകള്‍ കെ.കവിതയെ മൊഴി രേഖപ്പെടുത്താനായി വിളിപ്പിച്ചതിന്റെ സാരം. ചന്ദ്രശേഖറിന്റെ പാര്‍ടിയായ ഭാരതീയ രാഷ്ട്ര സമിതിയുടെ ജനപ്രതിനിധിയാണ്‌ കവിത. നാളെ ഇഡി ആസ്ഥാനത്തെത്തി മൊഴി നല്‍കാനാണ്‌ സമന്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ഈ കേസില്‍ ഡെല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിച്ച ശേഷം അറസ്‌റ്റ്‌ ചെയ്‌ത്‌ റിമാന്‍ഡിലാക്കിയിട്ടുണ്ട്‌.
കേസില്‍ കഴിഞ്ഞ ദിവസം ഹൈദരാബാദ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി വ്യവസായി അരുണ്‍ രാമചന്ദ്രന്‍ പിള്ളയെ അറസ്റ്റ്‌ ചെയ്‌തിരുന്നു. അരുണിന്റെ കമ്പനിയായ സൗത്ത്‌ ഗ്രൂപ്പുമായി കവിതയ്‌ക്ക്‌ ബന്ധമുണ്ടെന്നാണ്‌ ആരോപണം. സൗത്ത്‌ ഗ്രൂപ്പ്‌ ആം ആദ്‌മി നേതാക്കള്‍ക്ക്‌ 100 കോടി കൈക്കൂലി നല്‍കിയെന്നും ആരോപിക്കപ്പെടുന്നു. ആം ആദ്‌മി നേതാവുമായി സൗത്ത്‌ ഗ്രൂപ്പ്‌ രഹസ്യധാരണയിലെത്തിയിരുന്നു എന്നും ഇ.ഡി. ആരോപിക്കുന്നു. ഇന്‍ഡോ സ്‌പിരിറ്റ്‌ ഡിസ്‌ട്രിബ്യൂഷന്‍ ലിമിറ്റഡ്‌ എന്ന കമ്പനിയുമായി ബന്ധപ്പെട്ടാണ്‌ ഡല്‍ഹി മദ്യനയക്കേസിലെ അഴിമതി ആരോപണം. ഇന്‍ഡോ സ്‌പിരിറ്റിന്‍രെ 32.5 ശതമാനം ഓഹരികളുള്ള വ്യക്തിയാണ്‌ അരുണ്‍ രാമചന്ദ്രന്‍ പിള്ള. കവിതയ്‌ക്ക്‌ ഈ കമ്പനിയില്‍ ബിനാമി നിക്ഷേപം ഉണ്ടെന്നാണ്‌ ഇ.ഡി.യുടെ ആരോപണം. കവിതയെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇതേ കേസില്‍ സി.ബി.ഐ. ചോദ്യം ചെയ്‌തിരുന്നു. ഡെല്‍ഹി ലഫ്‌.ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരമാണ്‌ മദ്യനയ അഴിമതി കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. പിന്നീട്‌ കേസ്‌ സിബിഐ ഏറ്റെടുക്കുകയായിരുന്നു.

thepoliticaleditor
Spread the love
English Summary: ed sent summons to k kavitha

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick