Categories
kerala

ക്ഷേത്ര കലശമെഴുന്നള്ളിപ്പില്‍ ചെഗുവേരയുടെയും ജയരാജന്റെയും ചിത്രങ്ങള്‍…വിശ്വാസത്തില്‍ രാഷ്ട്രീയം വേണ്ടെന്ന്‌ തിരുത്തി സിപിഎം

കഴിഞ്ഞ ദിവസം കതിരൂരില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തില്‍ പി. ജയരാജന്റെയും ചെഗുവേരയുടെയും ചിത്രങ്ങൾ ഉള്‍പ്പെടുത്തിയതിനെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ വിമർശനവുമായി രംഗത്ത് .കതിരൂര്‍ പുല്യോട്ടുംകാവ് ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തിലാണ് പി. ജയരാജന്റെ ചിത്രവും ഉള്‍പ്പെടുത്തിയത്. തെയ്യത്തിന്റെയും പാര്‍ട്ടി ചിഹ്നത്തിന്റെയും ഒപ്പമായിരുന്നു ജയരാജന്റെയും ചെഗുവേരയുടെയും ചിത്രങ്ങൾ ഉണ്ടായിരുന്നത്.

വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കാന്‍ പാടില്ലെന്ന പാർട്ടി നിലപാടിന് എതിരാണ് ഈ സംഭവം എന്ന് ജയരാജൻ പറഞ്ഞു. കലശങ്ങളും ഘോഷയാത്രകളുമൊക്കെ രാഷ്ട്രീയ ചിഹ്നങ്ങളോ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളോ ഇല്ലാതെയാണ് നടക്കേണ്ടത്- ജയരാജൻ പറഞ്ഞു.

thepoliticaleditor

ആരാധനാലയങ്ങളിലെയും വിശ്വാസാനുഷ്‌ഠാനങ്ങളിലെയും രാഷ്ട്രീയച്ചുവയെ സി.പി.എം. അംഗീകരിക്കില്ലെന്ന പാര്‍ടി പ്രഖ്യാപനം ആണ്‌ ജയരാജന്‍ ഊന്നിപ്പറഞ്ഞിരിക്കുന്നത്‌. സംഘപരിവാറും ബിജെപിയും വ്യാപകമായി ക്ഷേത്രങ്ങളെയും വിശ്വാസാനുഷ്‌ഠാനങ്ങളെയും രാഷ്ട്രീയവല്‍ക്കരിക്കുന്നതിലുള്ള വിയോജിപ്പും പ്രതിഷേധവും ശക്തമായി ഉന്നയിച്ച്‌ ബോധവല്‍ക്കരണം നടത്തുന്ന പാര്‍ടിയാണ്‌ സിപിഎം. രാഷ്ട്രീയത്തില്‍ വിശ്വാസവും മതവും കടന്നു കയറാന്‍ അനുവദിക്കരുത്‌ എന്നതാണ്‌ സി.പി.എമ്മിന്റെ പ്രഖ്യാപിത നയം.

Spread the love
English Summary: MV JAYARAJAN CRITICISES THE INCLUSION OF PHOTOS OF CHEGUVERA AND P JAYARAJAN IN TEMPLE PROCESION

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick