Categories
kerala

സി എം രവീന്ദ്രൻ ഇ. ഡി ക്കു മുന്നിൽ ഹാജരായി

ലൈഫ് മിഷൻ കേസിലെ കോഴ ഇടപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിന് വിധേയനാകാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇന്ന് എൻഫോഴ്സ്മെന്റ് വിഭാഗത്തിന് മുന്നിൽ ഹാജരായി. കൊച്ചി ഇഡി ഓഫീസിലാണ് രാവിലെ അദ്ദേഹം എത്തിയത്. മാധ്യമങ്ങളെ കൈ വീശിക്കാണിച്ച് ഇഡി ഓഫീസിലേക്ക് സിഎം രവീന്ദ്രൻപോയി . ചോദ്യം ചെയ്യാനായി ഇഡി ഇദ്ദേഹത്തിന് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നു.
നിയമസഭ നടക്കുന്നതിനാൽ എത്താനാകില്ലെന്നറിയിച്ച് കഴിഞ്ഞയാഴ്ച സി എം രവീന്ദ്രൻ ആദ്യത്തെ തവണ ഹാജരായില്ല. ലൈഫ് മിഷൻ അഴിമതി സംബന്ധിച്ച് സിഎം രവീന്ദ്രന് മുന്നറിവോ പങ്കാളിത്തമോ ഉണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുളള വാട്സ് ആപ് ചാറ്റുകളിൽ രവീന്ദ്രനെപ്പറ്റി പരാമർശങ്ങളുണ്ട്.

Spread the love
English Summary: CM RAVEENDRAN SUMMONED BEFORE ED

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick