Categories
kerala

കോട്ടയത്ത്‌ ബിഎസ്‌പി പ്രവര്‍ത്തകനെ തലയ്‌ക്കടിച്ചു കൊന്നു

കോട്ടയം തിരുവഞ്ചൂരിനടുത്ത്‌ പോളച്ചിറ കോളനിക്കു സമീപത്ത്‌ ഷൈജു എന്ന ബിഎസ്‌പി പ്രവര്‍ത്തകനെ ഹെല്‍മെറ്റ്‌ കൊണ്ട്‌ തലക്കടിച്ചു കൊന്നു. സംഭവത്തില്‍ ഷൈജുവിന്റെ സുഹൃത്ത്‌ സിബി, നാട്ടുകാരന്‍ ലാലു എന്നിവരെ അയര്‍ക്കുന്നം പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ലാലുവിന്റെ വീട്ടിനടുത്തുവെച്ചായിരുന്നു കൊലപാതകം. ബിഎസ്പി പ്രവർത്തകനായ ഷൈജു ഇന്നലെ രാത്രി പോസ്റ്റർ ഒട്ടിക്കാനായി പോയതായിരുന്നുവെന്നാണ് വിവരം.
ഞായറാഴ്ച രാവിലെ ലാലുവിന്റെ വീടിനു 100 മീറ്റർ അകലെ വഴിയരികിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ബിഎസ്പി പാർട്ടിയുടെ പോസ്റ്ററും കണ്ടെത്തി. പോസ്റ്ററുകൾ കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം.

Spread the love
English Summary: bsp worker murdered at kottayam

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick