Categories
kerala

വ്യാജവീഡിയോ: ഏഷ്യാനെറ്റ് എഡിറ്റര്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വ്യാജ വീഡിയോ ചിത്രീകരിച്ചുവെന്നത് സംബന്ധിച്ച് പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത് കേസില്‍ പ്രതിസ്ഥാനത്തുള്ള ഏഷ്യാനെറ്റ് എഡിറ്റോറിയല്‍ ജീവനക്കാര്‍ക്ക് കോഴിക്കോട് പോക്‌സോ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഏഷ്യാനെറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, കോഴിക്കോട്ടെ മേധാവി കെ.ഷാജഹാന്‍, സംഭവം നടക്കുമ്പോള്‍ കണ്ണൂരില്‍ റിപ്പോര്‍ട്ടറായിരുന്ന നൗഫല്‍ ബിന്‍ യൂസഫ്, വീഡിയോയിലെ പെണ്‍കുട്ടിയുടെ അമ്മ എന്നിവര്‍ക്കാണ് പോക്‌സോ കോടതി ജഡ്ജി കെ.പ്രിയ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് . പി.വി.അന്‍വര്‍ എം.എല്‍.എ. ആണ് പരാതി നല്‍കിയിരുന്നത്.
2022 നവംബര്‍ 10-ന് സംപ്രേഷണം ചെയ്ത വാര്‍ത്താ ഫീച്ചറില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടിയുടെ അഭിമുഖം യഥാര്‍ഥ ഇരയുടെതായിരുന്നില്ലെന്നായിരുന്നു പരാതി.

അന്വേഷണവുമായി സഹകരിക്കണം, ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കില്‍ ഒരു ലക്ഷം രൂപ കെട്ടിവെക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം.

thepoliticaleditor
Spread the love
English Summary: anticipatory bail for asianet news editors

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick