Categories
latest news

തെക്കെ ഇന്ത്യയിലും പ്രതിപക്ഷ ഐക്യ ശ്രമം…സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്നു

പ്രതിപക്ഷ ഐക്യം ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമത്തില്‍ മുന്‍കൈയ്യുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. സാമൂഹിക നീതിയെക്കുറിച്ചുള്ള കോണ്‍ക്ലേവ് സംഘടിപ്പിച്ചുകൊണ്ട് 16 പ്രതിപക്ഷ പാര്‍ടികളെ ഒരു വേദിയില്‍ അണിനിരത്താന്‍ സ്റ്റാലിന്‍ ഒരുങ്ങുന്നു. തിങ്കളാഴ്ചയാണ് പരിപാടി. തെക്കെ ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന ഇത്രയും വിപുലമായ ഒരു രാഷ്ട്രീയനേതൃസംഗമം സവിശേഷമായ ശ്രദ്ധ ആകര്‍ഷിക്കുന്ന സംഭവമാകും.

നിലവില്‍ ബി.ജെ.പി. വിരുദ്ധ നിലപാടൊന്നും പ്രഖ്യാപിക്കാത്ത പാര്‍ടികളായ ബിജു ജനതാദള്‍, വൈ.എസ്.ആര്‍.കോണ്‍ഗ്രസ് എന്നീ പാര്‍ടികളെയും പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് പ്രത്യേകത. ഇരു പാര്‍ടികളും ബി.ജെ.പി. നേതൃത്വത്തിലുള്ള എന്‍.ഡി.എ.യോട് അടുപ്പം പുലര്‍ത്തുന്നവയാണ്.
“ഇന്ത്യയിൽ സാമൂഹിക നീതി മുന്നോട്ട് കൊണ്ടുപോകുക” എന്നതാണ് കോൺക്ലേവിന്റെ പ്രമേയം, അതിൽ സ്റ്റാലിൻ മുഖ്യ പ്രഭാഷകനായിരിക്കും. ജനുവരിയിൽ സ്റ്റാലിൻ അവതരിപ്പിച്ച ഓൾ ഇന്ത്യ ഫെഡറേഷൻ ഫോർ സോഷ്യൽ ജസ്റ്റിസിന്റെ ബാനറിന് കീഴിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ മറ്റ് പാർട്ടികളുടെ നേതാക്കൾക്കും നയം സംസാരിക്കാൻ അവസരം ഒരുക്കും.

thepoliticaleditor

കോൺഗ്രസ്, ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം), രാഷ്ട്രീയ ജനതാദൾ (ആർജെഡി), തൃണമൂൽ കോൺഗ്രസ് (ടിഎംസി), സമാജ്‌വാദി പാർട്ടി (എസ്പി), വൈഎസ്ആർ കോൺഗ്രസ് , ബിജെഡി, നാഷണൽ കോൺഫറൻസ്, ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ), സിപിഐ എം), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), ആം ആദ്മി പാർട്ടി (എഎപി), ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് , മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) എന്നീ പാർട്ടികൾ പങ്കെടുക്കും എന്നാണ് ഇപ്പോൾ അറിയുന്നത്. ജെഎംഎമ്മിനെ പ്രതിനിധീകരിച്ച് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ആർജെഡിയെ പ്രതിനിധീകരിച്ച് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട് .

Spread the love
English Summary: 16 non-BJP parties invited to DMK conclave

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick