Categories
latest news

ഇടതിന് പ്രതീക്ഷയായി ടൈംസ് നൗ പ്രവചനം…തിപ്ര മോതയെ പിടിച്ചാല്‍ ഭരണം

ത്രിപുര തിരഞ്ഞെടുപ്പ് സംബന്ധിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ ബിജെപിക്ക് തുടര്‍ഭരണം ലഭിക്കുമെന്ന് പ്രവചിച്ച ഇന്‍ഡ്യാ ടുഡേ, സീ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇ.ടി.ജി-ടൈംസ് നൗ എക്‌സിറ്റ് പോളില്‍ ഇടുതപക്ഷത്തിന് ഭരണ പ്രതീക്ഷ നല്‍കുന്ന പ്രവചനമാണ് പുറത്തു വന്നിരിക്കുന്നത്. ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിക്കുന്ന സര്‍വ്വേയില്‍ പക്ഷേ അവര്‍ക്ക് കേവല ഭൂരിപക്ഷം കിട്ടില്ല എന്നാണ് പറയുന്നത്. ഭൂരിപക്ഷത്തിന് 31 പേര്‍ വേണം. ബിജെപിക്ക് ഇത്തവണ 24 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കൂ എന്ന് ടൈംസ് നൗ സര്‍വ്വേ പ്രവചിക്കുന്നു. നിലവില്‍ അവര്‍ക്ക് 36 പേര്‍ ഉണ്ട്.
അതേസമയം ഇടതു-കോണ്‍ഗ്രസ് സഖ്യത്തിന് ഇത്തവണ 21 സീറ്റ് വരെ ലഭിക്കാം. തദ്ദേശീയ ഗോത്രവര്‍ഗ സത്വ പ്രസ്ഥാനമായ തിപ്ര മോതയ്ക്ക് 14 സീറ്റ് വരെ കിട്ടാം.

ഇത് സൂചിപ്പിക്കുന്നത്, ഇടതു-കോണ്‍ഗ്രസ് സഖ്യത്തിന് നേരത്തെ തന്നെ ആഭിമുഖ്യമുണ്ടായിരുന്ന തിപ്ര മോതയുമായി സഖ്യമുണ്ടാക്കാന്‍ സാധിച്ചാല്‍ ത്രിപുരയുടെ ഭരണം ഇത്തവണ ബി.ജെ.പി.ക്ക് നഷ്ടമാകും എന്നതാണ്. എന്നാല്‍ ഈ കളിയില്‍ ബി.ജെ.പി.യാണ് വിജയിക്കുന്നതെങ്കില്‍ തിപ്ര മോതയെ സ്വാധീനിച്ച് അവര്‍ക്ക് ഭരണം നിലനിര്‍ത്തുകയും ചെയ്യാം. നിലവില്‍ ബി.ജെ.പി.യുടെ സഖ്യകക്ഷിയായ തദ്ദേശീയ സ്വത്വ പാര്‍ടി ഐപിടിഎഫിന്റെ ഇത്തവണത്തെ പ്രകടനം വളരെ ദയനീയമായിരിക്കുമെന്നാണ് എല്ലാ സര്‍വ്വേകളിലും സൂചന. അതിനു ബദലായി ഉയര്‍ന്നു വരിക തിപ്ര മോത ആയിരിക്കുമെന്നും പ്രവചിക്കപ്പെടുന്നു.

thepoliticaleditor

ചുരുക്കത്തില്‍ തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ തിപ്ര മോതയുടെ പിന്തുണ ആര്‍ക്ക് എന്നതു തന്നെയായിരിക്കും ഭരണം ആര്‍ക്കെന്ന തീരുമാനത്തിലേക്ക് നയിക്കുക എന്നത് ഏറെക്കുറെ ഉറപ്പാണ്.

Spread the love
English Summary: TIMES NOW EXIT POLL PREDICTION INDICATES LEFT POSSIBILITIES IN TRIPURA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick