Categories
latest news

ആര്‍എസ്എസ് അയോധ്യയില്‍ ഏറ്റവും വലിയ ആസ്ഥാനം നിര്‍മ്മിക്കാനൊരുങ്ങുന്നു

രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) അതിന്റെ ശതാബ്ദി വർഷം 2025 ൽ ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ഇതിനുമുമ്പ് അയോധ്യയിൽ തങ്ങളുടെ ഏറ്റവും വലിയ ആസ്ഥാനം നിർമ്മിക്കാൻ ഒരുക്കം തുടങ്ങുകയാണ് ആർഎസ്എസ് . ഇതിനായി 100 ഏക്കർ സ്ഥലം ഭവന വികസന ബോർഡിൽ നിന്ന് സംഘം ആവശ്യപ്പെട്ടതായി റിപ്പോർട്ട് . രാമക്ഷേത്രത്തിനായി ഏറ്റെടുത്ത ഗ്രീൻഫീൽഡ്ഷിപ്പ് സ്കീമിൽ പെട്ട ഭൂമിയാണ് സംഘത്തിന് വേണ്ടത്. ഇതിനായി അപേക്ഷ നൽകിയിട്ടുണ്ട്. അത് അംഗീകരിച്ചാൽ അയോധ്യ ആർഎസ്എസിന്റെ രാജ്യത്തെ ഏറ്റവും വലിയതും പുതിയതുമായ കോട്ടയാകും.

ഇപ്പോൾ ആർഎസ്എസിന്റെ ആസ്ഥാനം നാഗ്പൂരാണ്. ഏകദേശം ഒരു ഏക്കറിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അതേ സമയം തന്നെ ഡൽഹിയിലെ ഝണ്ഡേവാലനിൽ 3 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന മറ്റൊരു കേന്ദ്രവും ഉണ്ട്. സംഘത്തിന്റെ ചില ഉന്നത ഭാരവാഹികൾ നാഗ്പൂരിലും ചിലർ ഡൽഹിയിലുമാണ് താമസിക്കുന്നത്. അയോധ്യയിൽ നിർമ്മിക്കാനുദ്ദേശിക്കുന്നത് 100 ​​ഏക്കറിൽ ഏറ്റവും വലിയ കേന്ദ്രം ആയിട്ടാണ്.

thepoliticaleditor
Spread the love
English Summary: rss plan to build new and largest headquarters in ayodhya

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick