Categories
latest news

വെറും ഒരു യാത്രയിലൂടെ പാര്‍ടിയുടെ പുനരുജ്ജീവനം സംഭവിക്കില്ല, പ്രതിപക്ഷം കോണ്‍ഗ്രസ് പ്ലസ് ആയിരിക്കണം -രാമചന്ദ്രഗുഹ

‘ ഇന്ത്യയില്‍ എട്ടു മുതല്‍ 12 വരെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനു മാത്രമാണ് ഇപ്പോഴും പ്രതിപക്ഷ പാര്‍ടികളില്‍ സ്വാധീനം ഉള്ളത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 191 സീറ്റുകളില്‍ ബി.ജെ.പി.യുമായി നേര്‍ക്കുനേര്‍ പോരാടിയത് കോണ്‍ഗ്രസ് മാത്രമാണ്

Spread the love

വെറും ഒരു യാത്രയിലൂടെ മാത്രം പാര്‍ടിയുടെ പുനരുജ്ജീവനം സംഭവിക്കില്ലെന്നും എന്നാല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലല്ലാതെ ഇന്ത്യയില്‍ പ്രതിപക്ഷ മുന്നേറ്റം അസാധ്യമാണെന്നും പ്രശസ്ത ചരിത്രകാരനും ചിന്തകനുമായ രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു. കേവലം ഒരു മാര്‍ച്ചിലൂടെ മാത്രമല്ല, വോട്ടുകള്‍ നേടുന്നതിനായി അവര്‍ക്ക് എങ്ങിനെ തങ്ങളെത്തന്നെ പുനരുജ്ജീവിപ്പിക്കാനാവും എന്നതിനെ ആശ്രയിച്ചിരിക്കുന്നു കോണ്‍ഗ്രസിന്റെ വിജയം. കൂടുതല്‍ മല്‍സര ബുദ്ധിയുള്ള, മല്‍സരക്ഷമതയുള്ള പാര്‍ടിയായി മാറുകയാണ് വേണ്ടത്. -ഗുഹ പറഞ്ഞു. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ഫലശ്രുതിയെ സംബന്ധിച്ചായിരുന്നു രാമചന്ദ്ര ഗുഹയുടെ പ്രതികരണം.

ഡെല്‍ഹിയില്‍ ‘ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി’ എന്ന തന്റെ കൃതിയുടെ മൂന്നാംപതിപ്പിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഗുഹ.
‘ ഇന്ത്യയില്‍ എട്ടു മുതല്‍ 12 വരെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനു മാത്രമാണ് ഇപ്പോഴും പ്രതിപക്ഷ പാര്‍ടികളില്‍ സ്വാധീനം ഉള്ളത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 191 സീറ്റുകളില്‍ ബി.ജെ.പി.യുമായി നേര്‍ക്കുനേര്‍ പോരാടിയത് കോണ്‍ഗ്രസ് മാത്രമാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജെ.ഡി.യു, ആം ആദ്മി, ഡി.എം.കെ., ടി.എം.സി. തുടങ്ങിയ പാര്‍ടികള്‍ക്ക് ഒരു സാധ്യതയും ഇല്ല. 2024-ലും മറിച്ചൊന്നും സംഭവിക്കില്ല.

thepoliticaleditor

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനാണ് ഇന്ത്യയില്‍ വലിയ പങ്ക് ഇനി വഹിക്കാനുള്ളത്. ബിഹാറിലും മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കോണ്‍ഗ്രസ് ഇതര കക്ഷികള്‍ക്കൊപ്പം കോണ്‍ഗ്രസ് നില്‍ക്കണം. മറ്റിടങ്ങളില്‍ കോണ്‍ഗ്രസിനെ മറ്റു കക്ഷികളും അംഗീകരിക്കണം. പ്രതിപക്ഷത്തിന്റെ ഏത് മുന്നേറ്റവും കോണ്‍ഗ്രസ്-പ്ലസ് ആയിരിക്കണം. 191 സീറ്റുകളില്‍ എട്ട് ശതമാനം വിജയം അതായത് 16 എണ്ണത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ഇവിടെയാണ് സഖ്യകക്ഷികള്‍ക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുള്ളത്. എന്നാല്‍ അത് കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ളതല്ല, കോണ്‍ഗ്രസ് പ്ലസ് മാത്രമായിരിക്കണം.’–രാമചന്ദ്രഗുഹ പറഞ്ഞു.

Spread the love
English Summary: ramachandra guha about congress stake in indian politics

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick