Categories
kerala

ഇന്ധന സെസ്സ്: നിയമസഭയില്‍ പ്രതിഷേധം തുടങ്ങി, പുറത്ത് നിരാഹാരം

ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനാ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും സഭയ്ക്ക് പുറത്ത് നിരാഹാര സമരവും. ഇന്ധന സെസ്സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതോടെ പ്രതിപക്ഷം പ്ലക്കാര്‍ഡും ബാനറും ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വെള്ളക്കരം കൂട്ടിയതിനെതിരെയും സഭയില്‍ യു.ഡി.എഫ്. പ്രതിനിധികള്‍ പ്രതിഷേധം ഉയര്‍ത്തുന്നു. കറുത്ത പ്ലക്കാര്‍ഡ് പിടിച്ചാണ് അവര്‍ സഭയിലെത്തിയത്.
സെസ്സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തില്‍ എം.എല്‍.എ.മാര്‍ നിരാഹാര സമരം തുടങ്ങുമെന്നും യു.ഡി.ഫ്. പ്രഖ്യാപിച്ചിട്ടുണ്ട്. ബജറ്റ് ചര്‍ച്ചയ്ക്ക് മുമ്പായി പ്രതിപക്ഷ നേതാവ് ഇക്കാര്യം പ്രഖ്യാപിക്കും.

Spread the love
English Summary: protest in kerala assembly by udf

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick