Categories
kerala

ഉമ്മന്‍ചാണ്ടി നാളെ ബെംഗലുരുവിലേക്ക്…എല്ലാ ചെലവും ഇനി എഐസിസിസ വഹിക്കും

ന്യൂമോണിയ ഭേദമായതിനാല്‍ തുടര്‍ ചികില്‍സയ്ക്കായി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ചാണ്ടിയെ ബെംഗലുരുവിലേക്ക് മാറ്റുമെന്ന് കുടുംബവും കോണ്‍ഗ്രസ് വൃത്തങ്ങളും പറഞ്ഞു. ഇപ്പോള്‍ നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയിലാണ് ഉള്ളത്. ബെംഗലുരുവില്‍ ചികില്‍സയ്ക്കായുള്ള സൗകര്യമൊരുക്കാനും ചെലവുകള്‍ വഹിക്കാനും അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാണെന്ന് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.
സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡും കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി ഉമ്മൻ ചാണ്ടിയെ പരിശോധിച്ചിരുന്നു. അവരും അദ്ദേഹത്തെ മാറ്റുന്നതിന് അനുമതി നൽകി. ബെംഗളൂരുവിലെ എച്ച്സിജി കാൻസർ സെന്ററിലേക്ക് തുടർചികിത്സയ്ക്കായി കൊണ്ടുപോകാൻ കോൺഗ്രസ് നേതൃത്വം എയർ ആംബുലൻസ് ഏർപ്പാടാക്കിയിരുന്നു.

Spread the love
English Summary: OMMEN CHANDY TO BENGALURU FOR FOLLOW UP TREATMENT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick