Categories
kerala

മദ്യത്തിന് വില കൂട്ടി…രണ്ടു സ്ലാബുകൾ…

കേരളം മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തി. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും കൂടും.

ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ട് മുഖേന അധിക വിഭവ സമാഹരണം നടത്താനാണിത്. ഇതിനായി 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും അധികം നൽകേണ്ടിവരും.

thepoliticaleditor

മദ്യത്തില്‍ നിന്നും ലഹരി വസ്തുക്കളിലേക്ക് യുവത്വം തെന്നിപ്പോയിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ മദ്യവില കൂട്ടുന്ന പ്രവണത തിരിച്ചടിയാണുണ്ടാക്കുക എന്ന് സാമൂഹിക വിശകലന വിദഗ്ധര്‍ നേരത്തേ വിലയിരുത്തിയിട്ടുള്ളതാണ്. മദ്യത്തേക്കാള്‍ അപകടകാരിയായ മയക്കുവസ്തുക്കളിലേക്ക് എളുപ്പം മനസ്സ് പായിക്കാന്‍ ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന വിമര്‍ശനം ശക്തമായി ഉയര്‍ന്നുകഴിഞ്ഞു.

Spread the love
English Summary: NEW SESS FOR LIQOUR IN KERALA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick