Categories
latest news

നാഗാലാൻഡിൽ ബിജെപി സഖ്യം അധികാരം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ

നാഗാലാൻഡിൽ എൻഡിപിപി-ബിജെപി സഖ്യം അധികാരം നിലനിർത്തുമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. 38 മുതൽ 48 വരെ സീറ്റുകൾ സഖ്യം നേടിയേക്കുമെന്ന് ആണ് പ്രവചനം. ഭൂരിപക്ഷത്തിന് 31 നിയമസഭാംഗങ്ങളുടെ പിന്തുണ വേണം.
കോൺഗ്രസ് 1 മുതൽ 2 വരെ സീറ്റുകൾ നേടുമെന്നും എൻപിഎഫ് 3 മുതൽ 8 വരെ സീറ്റുകളിലും വിജയിക്കുമെന്നും എൻസിപി, എൽജെപി, ആർപിഐ(എ), എൻപിപി തുടങ്ങിയ പാർട്ടികൾ 5 മുതൽ 15 വരെ സീറ്റുകൾ നേടുമെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു.

ഇന്നായിരുന്നു നാഗാലാന്‍ഡില്‍ തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിനാണ്. 60 അംഗ നിയമസഭയാണ് നാഗാലാന്‍ഡിലെത്.

thepoliticaleditor
Spread the love
English Summary: NAGA LAND ELECTION INDIA TODAY EXIT POLLEXIT POLL

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick