Categories
kerala

മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി കൂട്ടി… ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേക നികുതി

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി കുറച്ചു
മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി കൂട്ടി
ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേക നികുതി
ഒന്നിലധികം വീടുള്ളവര്‍ക്ക് അധിക നികുതി
വൈദ്യുതി തീരുവ കൂട്ടി

ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി.
വില കൂടിയ വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തി. ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയാണ് സെസ്സ്.
പെട്രോള്‍,ഡീസല്‍
പുതിയ സെസ്സ്. രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തി.
മൈനിങ് ആന്റ് ജിയോളജി സെസ് വര്‍ധിപ്പിച്ചു.

Spread the love

ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ രാവിലെ ഒന്‍പത് മണിക്ക് തുടങ്ങിയ ബജറ്റവതരണത്തില്‍ നിന്ന് പ്രധാന പോയിന്റുകള്‍

പല നികുതികളും കൂട്ടിയതാണ് ശ്രദ്ധേയമായ കാര്യം.

കൂട്ടിയവ :

മൈനിങ് ആന്റ് ജിയോളജി സെസ് വര്‍ധിപ്പിച്ചു.

മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി കൂട്ടി
ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് പ്രത്യേക നികുതി

ഒന്നിലധികം വീടുള്ളവര്‍ക്ക് അധിക നികുതി
വൈദ്യുതി തീരുവ കൂട്ടി.

പെട്രോള്‍,ഡീസല്‍ പുതിയ സെസ്സ്. രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തി.

ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി.

രജിസ്‌ട്രേഷന്‍ ചെലവ് കൂടും.

വില കൂടിയ വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തി. ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയാണ് സെസ്സ്. 999 രൂപവരെയുള്ള മദ്യത്തിന് 20 രൂപയും സെസ്സ് വരും. മദ്യവില ഉയരും.

കുറച്ചവ:

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി അഞ്ച് ശതമാനമാക്കി കുറച്ചു

കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി കുറച്ചു.

മറ്റ് നിര്‍ദ്ദേശങ്ങള്‍:

റബ്ബര്‍ കൃഷിക്കുള്ള ബജറ്റ് വിഹിതം 600 കോടിയായി വര്‍ധിപ്പിക്കും.


വിലക്കയറ്റം തടയാന്‍ 2000 കോടി വകയിരുത്തുന്നു.

നൂറ് കോടി രൂപ മേക്ക് ഇന്‍ കേരളയ്ക്കായി മാറ്റി വെക്കുന്നു.

വിഴിഞ്ഞം വ്യവസായ ഇടനാഴിക്ക് കിഫ്ബി വഴി 1000 കോടിരൂപ നല്‍കും.

നഴ്‌സിങ് കോളേജുകള്‍ തുടങ്ങാന്‍ 20 കോടി നല്‍കും.

ഭരണ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ മികച്ച പ്രൊപ്പോസലുകള്‍ക്കായി 100 കോടി രൂപ നീക്കിവെക്കുന്നു.

നാളികേരത്തിന്റെ താങ്ങുവില 32 രൂപയിൽനിന്ന് 34 രൂപയാക്കി.

ജില്ലാ കളക്ട്രേറ്റുകളില്‍ സ്റ്റേറ്റ് ചേംബര്‍ സ്ഥാപിക്കും. സ്മാര്‍ട്ട് ഓഫീസ് ഉണ്ടാക്കും. ഇതിന് 70 കോടി രൂപ വകയിരുത്തി.

2023 മെയ് മാസത്തോടെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ആരംഭിക്കും. ഇത് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ്.

നേത്രപദ്ധതി-കാഴ്ച വൈകല്യം കണ്ടെത്തി ചികില്‍സയ്ക്കായി 50 കോടി രൂപ വകയിരുത്തി.

വനസംരക്ഷണ പദ്ധതിക്ക് 26 കോടി രൂപ
കുടുംബശ്രീക്ക് 260 കോടി.

ശബരിമല മാസ്റ്റര്‍ പ്ലാന്‍ 30 കോടി

ശബരിമല കുടിവെള്ളത്തിന് 10 കോടി.

എരുമേലി മാസ്റ്റര്‍ പ്ലാനിന് അധികമായി 10 കോടി
നിലയ്ക്കല്‍ വികസനത്തിന് 1.5 കോടി.


എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാര്‍ജ്ജിങ് സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ 7.89 കോടി
സഹകരണ മേഖലയ്ക്ക് 140 കോടി
ലൈഫ് മിഷന് 1436 കോടി
ഇടുക്കി,വയനാട്, കാസര്‍ഗോഡ് ജില്ലാ വികസന പാക്കേജുകള്‍ക്ക് 75 കോടി വീതം.

കേരളം പ്രതിസന്ധികളില്‍ നിന്നും കരകയറിയ വര്‍ഷമാണ് ഇത്.
ഇന്ത്യയിലെ ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനമാണ് കേരളം.
തനതു വരുമാനം ഈ വര്‍ഷം 85,000 കോടിയായി ഉയരും.
ജി.എസ്.ടി. നഷ്ടപരിഹാരം തരുന്നത് കേന്ദ്രം നിര്‍ത്തിയതു മൂലം 7000 കോടി നഷ്ടമുണ്ടായി.

ആധുനിക തൊഴിലില്‍ ഏര്‍പ്പെടുന്നവരെ സംസ്ഥാനത്തിനു പുറത്തു നിന്നും ആകര്‍ഷിക്കാന്‍ കഴിയണം.
കണ്ണൂര്‍ ഐ.ടി. പാര്‍ക്ക് നിര്‍മ്മാണം ഈ വര്‍ഷം തന്നെ ആരംഭിക്കും.
മേക്ക് ഇന്‍ കേരള പദ്ധതി സമഗ്രമായി വികസിപ്പിക്കും

ദേശീയ പാത വികസനം മൂന്നു വര്‍ഷത്തിനുള്ളില്‍.
ന്യൂ എനര്‍ജി പാര്‍ക്കിന് പത്ത് കോടി നല്‍കും.
ടൂറിസം ഇടനാഴികളുടെ വികസനത്തിന് 50 കോടി രൂപ അനുവദിക്കും.

കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജന്‍ ഹബ്ബ് സ്ഥാപിക്കും.
വര്‍ക് നിയര്‍ ഹോം പദ്ധതിക്ക് ഈ വര്‍ഷം 50 കോടി രൂപ.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്കായി 150 കോടി.
സ്വയം തൊഴില്‍ സഹായക സംരംഭകത്വത്തിന് 70 കോടി

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വർക്ക് ഫ്രം ഹോളിഡേ ഹോമിനായി 10 കോടി.
വിമാനയാത്രാ നിരക്ക് കുറയ്ക്കാൻ 15 കോടിരൂപയുടെ കോർപസ് ഫണ്ട്.

ചേന്ദമംഗലം കൈത്തറി ഗ്രാമത്തിന് 10 കോടി
എം.എസ്.എം.ഇ. കള്‍ക്കായി 21 കോടി.
കെ.ഫോണിന് 100 കോടി.
കേരള സ്‌പേസ് പാര്‍ക്കിന് 71.84 കോടി രൂപ.

അഴീക്കല്‍ തുടങ്ങിയ തുറമുഖങ്ങളുടെ വികസനത്തിനായി 40,05 കോടി
നദികള്‍ മാലിന്യ മുക്തമാക്കല്‍ 2 കോടി

കുളങ്ങളുടെ നവീകരണത്തിന് 7.5 കോടി
കെ.എസ്.ആര്‍.ടി.സി.ബസ് സ്‌റ്റേഷനുകളുടെ നവീകരണത്തിന് തുക

ടൂറിസം വികസനത്തിന് 361.5 കോടി.
കാപ്പാട് ചരിത്ര മ്യൂസിയം നിര്‍മ്മാണത്തിന് 10 കോടി വകയിരുത്തുന്നു.

തൃശ്ശൂര്‍ പൂരം ഉള്‍പ്പെടെയുള്ള പൈതൃക ഉല്‍സവങ്ങള്‍ക്കായി 8 കോടി രൂപ.

തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ അക്കാദമിക് കോംപ്ലക്‌സ് നിര്‍മിക്കും. ഈ വര്‍ഷം 10 കോടി രൂപ വകയിരുത്തി.

ലളിതകലാ അക്കാദമി ഫെലോഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കും
കണ്ണൂര്‍ പെരളശ്ശേരി ഏ.കെ.ജി. മ്യൂസിയത്തിന് 6 കോടി രൂപ വകയിരുത്തി.
കല്ലുമാല ബഹിഷ്‌കരണ സമരത്തിന്റെ ഓര്‍മയ്ക്കായി സ്മാരകത്തിന് 5 കോടി.

തലശ്ശേരി ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന് ഈ വര്‍ഷം 10 കോടി രൂപ വകയിരുത്തി.

കാരുണ്യമിഷന് 574 കോടി
ആര്‍.സി.സി.ക്ക് 81 കോടി

എല്ലാ ജില്ലാ ആശുപത്രിയിലും കാന്‍സര്‍ ചികില്‍സാ കേന്ദ്രങ്ങള്‍
ഹോമിയോപ്പതിക്ക് 25 കോടി
ആയുര്‍വേ, സിദ്ധ,യുനാനി മേഖലയ്ക്ക് 49 കോടി
പേ വിഷത്തിന് കേരള വാക്‌സിന്‍ വികസിപ്പിക്കാന്‍ അഞ്ച് കോടി.
തോട്ടം തൊഴിലാളി ലയങ്ങള്‍ മെച്ചപ്പെടുത്താന്‍ പത്ത് കോടി

സുരക്ഷിത ഭക്ഷണം ലഭ്യമാക്കാനുള്ള പദ്ധതിക്ക് 7 കോടി.

സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 35 കോടി.
സംസ്ഥാനത്തെ ഹെല്‍ത്ത് ഹബ്ബ് ആക്കി മാറ്റും.
മെനസ്ട്രല്‍ കപ്പ് പ്രോല്‍സാഹിപ്പിക്കാന്‍ 10 കോടി രൂപ വകയിരുത്തി.


Spread the love

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick