Categories
latest news

ത്രിപുരയില്‍ ബിജെപിക്ക് വന്‍ ഭൂരിപക്ഷം പ്രവചിച്ച് എക്‌സിറ്റ് പോള്‍

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 36-45 സീറ്റുകൾ നേടുമെന്ന് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. എക്‌സിറ്റ് പോൾ പ്രകാരം ബിജെപി 36 മുതൽ 45 വരെ സീറ്റുകൾ നേടുമെന്നും തിപ്ര മോത്ര 9 മുതൽ 16 സീറ്റുകൾ വരെ നേടുമെന്നും ഇടതു-കോൺഗ്രസ് സഖ്യം 6 മുതൽ 11 വരെ സീറ്റുകൾ നേടുമെന്നും സൂചനയുണ്ട്.

60 സീറ്റുള്ള ത്രിപുര നിയമസഭയില്‍ 31 സീറ്റാണ് ഭൂരിപക്ഷത്തിന് ആവശ്യമായിട്ടുള്ളത്. ഇടതു പക്ഷത്തിന് അഞ്ച് മുതല്‍ ഒന്‍പത് സീറ്റ് മാത്രമേ കിട്ടൂ എന്നും കോണ്‍ഗ്രസിന് പരമാവധി രണ്ടു സീറ്റും പ്രവചിക്കുന്ന സര്‍വ്വേ പക്ഷേ ഗോത്രവര്‍ഗ പാര്‍ടിയില്‍ തിപ്ര മോത വന്‍ സ്വാധീനം കാണിക്കുമെന്ന് പറയുന്നു. ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടി കഴിഞ്ഞ തവണ നേടിയ സീറ്റുകളില്‍ നിന്നും ദയനീയമായി പിറകോട്ടു പോകും. പകരം തിപ്ര മോത ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ടിയായി ഉയരും- സര്‍വ്വേ പ്രവചിക്കുന്നു.ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തേക്കു വന്ന കേവലം രണ്ടു വര്‍ഷം മാത്രം പ്രായമുള്ള തിപ്ര മോത 42 സീറ്റില്‍ മല്‍സരിച്ചിരുന്നു. ഇരുമുന്നണികളുടെയും ഭാഗമായല്ലാതെ സ്വതന്ത്രമായാണ് തിപ്ര മോത മല്‍സരത്തിനുണ്ടായിരുന്നത്.

thepoliticaleditor

ത്രിപുരയിൽ ബിജെപി 45 ശതമാനം വോട്ട് വിഹിതം നേടുമെന്ന് എക്സിറ്റ് പോൾ പ്രവചിക്കുന്നു, ഇടതു-കോൺഗ്രസ് സഖ്യവും ടിപ്ര മോത യഥാക്രമം 32 ശതമാനവും 20 ശതമാനവും വോട്ട് ഷെയർ നേടും. മാര്‍ച്ച് രണ്ടിനാണ് ത്രിപുരയില്‍ വോട്ടെണ്ണല്‍.

ഇത്തവണ സി.പി.എം-കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു സഖ്യം വിജയിക്കുമെന്ന വലിയ പ്രതീക്ഷ വെച്ചു പുലര്‍ത്തുമ്പോള്‍ ബിജെപിയും തുടര്‍ഭരണം ലഭിക്കുമെന്ന പ്രഖ്യാപനമാണ് നടത്തിയിട്ടുള്ളത്.

Spread the love
English Summary: INDIA TODAY EXIT POLL FOR TRIPURA PREDICTS BJP VICTORY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick