Categories
latest news

ചൈനയിലും ഒരു പ്ലീനറി സമ്മേളനം തുടങ്ങി…വന്‍ നേതൃമാറ്റം വരുമെന്ന് അഭ്യൂഹം..

അടുത്ത മാസം ചേരുന്ന പാർലമെന്റിന്റെ വാർഷിക സമ്മേളനത്തിന് മുന്നോടിയായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സർക്കാരിന്റെയും വൻ തോതിലുള്ള നവീകരണം നടത്തുന്നതിനുള്ള പ്രധാന യോഗമായ പ്ലീനറി സെഷൻ ബീജിങ്ങിൽ ഇന്ന് ആരംഭിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസി സിൻ‌ഹുവ വാർത്ത പുറത്തു വിട്ടു. വിരമിക്കുന്ന പ്രധാനമന്ത്രി ലി കെകിയാങ്ങിന്റെ പിൻഗാമിയായി ഒരു പുതിയ പ്രധാനമന്ത്രി ഉൾപ്പെടെ പുതിയ നേതൃത്വം ചൈന തീരുമാനിക്കും . ഷി ഒഴികെ നേതൃത്വത്തിലുള്ള മിക്ക നേതാക്കളും ഉദ്യോഗസ്ഥരും മാറ്റപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സിപിസി)യുടെ ത്രിദിന പ്ലീനറി ൻ യോഗം ഞായറാഴ്ച ബീജിംഗിൽ ആരംഭിച്ചു എന്നാണ് “സിൻ‌ഹുവ” വാർത്ത. പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ പ്രസിഡന്റ് ഷി ജിൻ പിംഗ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
മാർച്ച് ആദ്യവാരം ചൈനിസ് പാർലമെന്റ്, നാഷണൽ പീപ്പിൾസ് കോൺഗ്രസ് , ഉന്നത ഉപദേശക സമിതിയായ ചൈന പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസ് എന്നിവയുടെ വാർഷിക സമ്മേളനത്തിന് മുന്നോടിയായാണ് കേന്ദ്ര കമ്മിറ്റി പ്ലീനറി സമ്മേളനം നടക്കുന്നത്.

thepoliticaleditor
Spread the love
English Summary: chinese communist party plenary session started

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick