Categories
kerala

വി. ജോയി എം.എൽ.എ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

വി. ജോയി എം.എൽ.എ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. വർക്കല എം എൽ എ ആണ് ജോയ്. നിലവിലെ സെക്രട്ടറി ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിനെ തുടർന്നാണ് മാറ്റം. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുത്ത, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള സിപിഎം സംസ്ഥാന സമിതി അംഗങ്ങളുടെ പ്രത്യേക യോഗത്തിലാണ് ജോയിയുടെ പേര് നിര്‍ദേശിച്ചത്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ട് പത്ത് മാസത്തോളമായിട്ടും ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. തിരുവനന്തപുരം സിപിഎമ്മിനുള്ളിൽ നിലനിൽക്കുന്ന ഉൾപ്പോരായിരുന്നു ആനാവൂരിന് പകരക്കാരനെ കണ്ടെത്തുന്നതിൽ ഏറ്റവും വലിയ വെല്ലുവിളി. വി ജോയിക്ക് പുറമെ, മുന്‍ മേയര്‍ സി ജയന്‍ ബാബു, കെ എസ് സുനില്‍കുമാര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു കേട്ടിരുന്നു.

thepoliticaleditor

ഇന്നു ചേരുന്ന ജില്ലാ നേതൃയോഗത്തിൽ പുതിയ ജില്ലാ സെക്രട്ടറിയെ ഔദ്യോഗികമായി തെരഞ്ഞെടുക്കും.

Spread the love
English Summary: V JOY MLA CPM TVM DISTRICT SECRETARY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick