Categories
latest news

തുനിഷയുടെ ഹിജാബ് ധരിച്ച ചിത്രം ഷൂട്ടിങ് സ്ഥലത്തെതെന്ന് സഹോദരി

ആത്മഹത്യ ചെയ്ത ടെലിവിഷന്‍ നടി തുനിഷ ശര്‍മയുടെ സുഹൃത്ത് ഷീസന്‍ ഖാന്‍ നടിയെ ഹിജാബ് ധരിപ്പിച്ചെന്നും ലവ് ജിഹാദിന് ഇരയാക്കിയെന്നുമുള്ള പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ഷീസന്‍ഖാന്റെ സഹോദരി. തുനിഷയുടെ അമ്മാവന്‍ പവന്‍ ശര്‍മ്മ ആരോപിച്ചതു പോലെ ഷീസന്‍ തുനിഷയെ ഹിജാബ് ധരിപ്പിച്ചെന്നത് ശരിയല്ലെന്നും ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കപ്പെടുന്ന ചിത്രം ഒരു ഷൂട്ടിങ്ങിനായി ധരിച്ചതാണെന്നും ഷൂട്ടിങ് സ്ഥലത്തുള്ളതാണെന്നും ഷീസന്റെ സഹോദരി ഷഫാഖ് നാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഷൂട്ടിങ് സ്ഥലത്തെ ചിത്രവും അവര്‍ പ്രദര്‍ശിപ്പിച്ചു. അമ്മാവന്‍ പവന്‍ ശര്‍മ്മ തുനിഷയുടെ മുന്‍ മാനേജര്‍ കൂടിയാണെന്നും മോശം പെരുമാറ്റം മൂലം അദ്ദേഹത്തെ തുനിഷ പറഞ്ഞു വിടുകയായിരുന്നുവെന്നും ഷഫാഖ് നാസ് പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick