Categories
latest news

വാസ്തുവിദ്യാ വിസ്മയമായി തെലങ്കാനയിലെ യാദാദ്രി നരസിംഹസ്വാമി ക്ഷേത്രം

തെലങ്കാനയിലെ യാദഗിരിഗുട്ടയിലെ ആയിരം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ശ്രീ ലക്ഷ്മി നരസിംഹസ്വാമി ക്ഷേത്രം ഇന്ന് ഇന്ത്യയിലെ തന്നെ പ്രമുഖ ക്ഷേത്രങ്ങളോട് കിടപിടിക്കുന്ന വാസ്തുവിദ്യയുടെ വിസ്മയ കേന്ദ്രമായി മാറിയിരിക്കയാണ്. വിനോദ സഞ്ചാര-തീര്‍ഥാടന കേന്ദ്രമെന്ന രീതിയിലേക്ക് തെലങ്കാന സര്‍ക്കാര്‍ നടപ്പാക്കിയ വന്‍പദ്ധതിയാണ് ഇതുവരെ വെള്ളിവെളിച്ചത്തിലില്ലാതിരുന്ന ഈ ആരാധാനാകേന്ദ്രത്തെ ഇപ്പോള്‍ തിളങ്ങുന്നതാക്കി മാറ്റിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇന്തയിലെ പ്രതിപക്ഷ സംസ്ഥാനങ്ങളിലെ നാല് മുഖ്യമന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ചേര്‍ന്ന് ഈ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയതോടെ ഇവിടം ഇപ്പോള്‍ വലിയ മാധ്യമശ്രദ്ധയും നേടിയിരിക്കയാണ്.
നേരത്തെ വെറും 2500 ചതുരശ്രയടി വിസ്തീർണ്ണം ഉണ്ടായിരുന്ന ക്ഷേത്ര സമുച്ചയം ഇപ്പോൾ 3.5 ഏക്കറിലധികം വരുന്ന പുറവും അകവും ഉള്ള പ്രകാരങ്ങളും ഉയർന്ന ഗോപുരങ്ങളും ക്യൂ, പ്രസാദ കോംപ്ലക്‌സും ഭക്തർക്കുള്ള മറ്റ് സൗകര്യങ്ങളും ആയി വിപുലീകരിച്ചു. 2016 ഏപ്രിൽ 21-ന് ആരംഭിച്ച പ്രവൃത്തികൾ, മലമുകളിലെ മിനുക്കുപണികളും അലങ്കാരപ്പണികളും പൂർത്തിയാക്കി അടുത്തിടെയാണ് തുറന്നു കൊടുത്തത്. മുൻകാലങ്ങളിൽ, വർദ്ധിച്ചുവരുന്ന തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ക്ഷേത്ര സമുച്ചയത്തിന് ഉണ്ടായിരുന്നില്ല. ഈ ഘടകങ്ങളെല്ലാം പരിഗണിച്ച് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു മുൻകൈയെടുത്ത് യാദഗിരിഗുട്ട ക്ഷേത്ര വികസന അതോറിറ്റി ആരംഭിക്കുകയും ക്ഷേത്രത്തിന്റെ പുനർനിർമ്മാണ പ്രവർത്തനത്തിനു തുടക്കം കുറിക്കുകയുമായിരുന്നു.

ക്ഷേത്ര സമുച്ചയത്തിന് ഇപ്പോൾ ഒരു മണിക്കൂറിനുള്ളിൽ 40,000 തീർഥാടകർക്ക് ദർശനം സുഗമമാക്കാൻ കഴിയും. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരുൾപ്പെടെ 500-ലധികം ശിൽപികളും, 12 സ്ഥപതിമാരും മറ്റ് ഉദ്യോഗസ്ഥരും രാപ്പകൽ അധ്വാനിച്ചാണ് മഹത്തായ ക്ഷേത്രം പണിതത്. ഏകദേശം 780 കോടി രൂപ ചെലവഴിച്ചു. ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾക്ക് 280 കോടി രൂപയും ബാക്കി തുക ഭൂമി ഏറ്റെടുക്കൽ, ക്ഷേത്ര നഗരത്തിന്റെ വികസനം, പാർക്കിംഗ്, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായും ഉപയോഗിച്ച്.

thepoliticaleditor
Spread the love
English Summary: yadadri narasimha swami temple attracts attention of travellors

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick