Categories
latest news

ശ്രീരാമന്‍ എങ്ങിനെ ഉത്തമനാകും? കെ.എസ്.ഭഗവാന്റെ വിവാദ പ്രസംഗം

ശ്രീരാമനെക്കുറിച്ച് കര്‍ണാടകയിലെ പുരോഗമന എഴുത്തുകാരനും കോളേജ് അധ്യാപകനുമായ കെ.എസ്.ഭഗവാന്‍ ഉന്നയിച്ച ധാര്‍മിക ചോദ്യങ്ങള്‍ വിവാദമായിരിക്കുന്നു. സംഘപരിവാറിന്റെ കണ്ണിലെ കരടായ ഭഗവാന്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനു ശേഷം ശക്തമായ നിലപാടെടുത്ത് ശ്രദ്ധേയനായിരുന്നു.
സീതയ്‌ക്കൊപ്പം ഇരുന്നു മദ്യപിക്കുകയും ശൂദ്രനായ ശംബൂകന്റെ തല വെട്ടുകയും ചെയ്ത രാമന്‍ എങ്ങിനെ മാതൃകയാവും എന്നാണ് കെ.എസ്.ഭഗവാന്‍ ഉയര്‍ത്തിയിരിക്കുന്ന ചോദ്യം. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു ഭഗവാന്റെ വിവാദ പ്രസംഗം.

‘ വാല്‍മീകിയുടെ രാമായണത്തിലെ ഉത്തരകാണ്ഡം വായിച്ചാല്‍ രാമന്‍ ഒരു മാതൃകയുമല്ലെന്ന് മനസ്സിലാകും. സീതയെ വനത്തിലേക്ക് അയക്കാന്‍ രാമന് ഒരു വിഷമവും ഉണ്ടായില്ല. അവളെക്കുറിച്ച് വിഷമിച്ചില്ല. പകല്‍ നേരം സീതയ്‌ക്കൊപ്പമിരുന്ന് മദ്യം കഴിച്ചു. ശംബൂകന്റെ തല വെട്ടിമാറ്റി. ശംബൂകന്‍ ഒരു മരച്ചുവട്ടില്‍ തപസ്സിരിക്കുമ്പോഴായിരുന്നു വധിക്കപ്പെട്ടത്. ഈ രാമന്‍ എങ്ങിനെ ഉത്തമനാകും?’–.കെ.എസ്. ഭഗവാന്‍ ചോദിച്ചു.

thepoliticaleditor
Spread the love
English Summary: TALK OF DR. K S BHAGAVAN ABOUT LORD RAM

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick