Categories
latest news

കേന്ദ്രത്തിനെതിരെ വീണ്ടും സുപ്രീംകോടതി, വ്യക്തിപരമായ കാഴ്ചപ്പാട് ഒരാൾക്ക് അയാളുടെ പദവിക്ക് തടസ്സമാകില്ല

ജഡ്ജി സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെടുന്ന ഒരു സ്ഥാനാർത്ഥിയുടെ കാഴ്ചപ്പാട്, അദ്ദേഹത്തിന് യോഗ്യതയും യോഗ്യതയും സത്യസന്ധതയും ഉള്ളിടത്തോളം കാലം അദ്ദേഹത്തെ ഭരണഘടനാ പദവി വഹിക്കുന്നതിൽ നിന്ന് അയോഗ്യത കൽപ്പിക്കാൻ കാരണമാക്കാനാവില്ലെന്നു സുപ്രീം കോടതി കൊളീജിയം. ഒരു സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്യപ്പെട്ട ആള്‍ക്ക് അയാളുടെ കാഴ്ചപ്പാട് ഒരു അയോഗ്യതയാവുന്നില്ല.

തങ്ങള്‍ രണ്ടുതവണ, കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 16-നും നവംബര്‍ 25-നും, സുപ്രീംകോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്ത സുന്ദരേശന്റെ പേര് അംഗീകരിക്കാതെ ആ പേര് പുനപരിശോധിക്കാനാവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെയാണ് സുപ്രീംകോടതി കൊളീജിയം നിര്‍ണായക പ്രതികരണം നടത്തിയിരിക്കുന്നത്. കോടതിയുടെ പരിഗണനാവിഷയമായ പല കാര്യങ്ങളിലും സുന്ദരേശന്‍ സമൂഹമാധ്യമങ്ങളിലൂടെ സ്വന്തം അഭിപ്രായം പങ്കുവെച്ചിരുന്നുവെന്നതിനാല്‍ സുന്ദരേശന് പുതിയ പദവി നല്‍കാനാവില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഭരണഘടനാപരമായി 19-1എ വകുപ്പു പ്രകാരം വ്യക്തികള്‍ക്കുള്ള ആശയാവിഷ്‌കാര സ്വാതന്ത്ര്യം എല്ലാ ഇന്‍ഡ്യന്‍ പൗരന്‍മാര്‍ക്കും ഒരു പോലെ ഉള്ളതാണെന്നും സുന്ദരേശന്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ എല്ലാം സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ മാത്രമായിരുന്നുവെന്നും സാമൂഹിക ചിന്ത ഉണര്‍ത്തുന്നവ മാത്രമായിരുന്നുവെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ചൂണ്ടിക്കാട്ടി. സമൂഹമാധ്യമത്തിലെ സുന്ദരേശന്റെ കാഴ്ചപ്പാടുകള്‍ പക്ഷപാതപരമാണെന്ന് അനുമാനിക്കാന്‍ അടിസ്ഥാനമൊന്നുമില്ല. മാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട പൊതു അഭിപ്രായങ്ങള്‍ മാത്രമാണ് സുന്ദരേശന്‍ നടത്തിയിട്ടുള്ളതെന്നും കൊളീജിയം അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ നിയമനീതി വകുപ്പ് പറയുന്നതു പോലെ സുന്ദരേശന്‍ നടത്തിയ ഏതെങ്കിലും വിമര്‍ശനത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ടികളുടെതോ അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യയശാസ്ത്രപരമായ കാഴ്ചപ്പാടുകാരുടെതോ ചിന്തകള്‍ കാണുന്നില്ല. ഒരു സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്യപ്പെട്ട ആള്‍ക്ക് അയാളുടെ കാഴ്ചപ്പാട് ഒരു അയോഗ്യതയാവുന്നില്ല. ഭരണഘടന പ്രകാരം എല്ലാ പൗരന്‍മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്.-ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, കെ.എം.ജോസഫ് എന്നിവരുടെ കൊളീജിയം ചൂണ്ടിക്കാട്ടി.

thepoliticaleditor
Spread the love
English Summary: supreme-court collegium against union law ministry

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick