Categories
kerala

മനുഷ്യനെ ആദരിക്കാത്ത അധമസംസ്ക്കാരത്തിനെതിരെ പോരാടാൻ ഗുരുചിന്ത കരുത്താകണം-മന്ത്രി വാസവൻ

മനുഷ്യനെ ആദരിക്കാത്ത അധമസംസ്ക്കാരത്തിനെതിരെ പോരാടാൻ ഗുരുചിന്ത കരുത്താകണമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ശിവഗിരി തീർത്ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു രാജ്യം,ഒരുഭാഷ എന്നു പറയുന്നവരാണ് രാജ്യം ഭരിക്കുന്നത്.അവർ ഫെഡറൽ സംവിധാനത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നു.നാനാത്വത്തിൽ ഏകത്വം എന്ന ഭാരതസംസ്കാരത്തെ അവഗണിക്കുന്നു. ഇതിനെതിരെ സാംസ്കാരിക പ്രതിരോധം തീർക്കാൻ ഗുരുചിന്തകളാണ് വഴികാട്ടി. നാട്ടിൽ അധമസംസ്കാരം പടർന്നുപിടിക്കുകയാണ്.നരബലിയും ദുരഭിമാനക്കൊലകളും വ്യാപകമാകുന്നു. ദുർബലമായിക്കൊണ്ടിരിക്കുന്ന കേരളീയസാമൂഹ്യ മനസ്സിന്റെ പ്രതിഫലനവുമാണിത്.ഏതായാലും, അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കും എതിരെ സർക്കാർ നിയമനിർമ്മാണവും ബോധവത്കരണവുമടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോവുകയാണ്.ഇതിന് അന്ധവിശ്വാസങ്ങൾക്കെതിരെ, ദുരാചാരങ്ങൾക്കെതിരെ ഗുരു നടത്തിയ നീക്കങ്ങൾ നിത്യപ്രചോദനമാണ്.സാമൂഹ്യചിന്തയെ യുക്തിബോധവുമായി കൂട്ടിക്കെട്ടിയുണ്ടാക്കിയ കേരളത്തിലെ പുരോഗമന സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്നതിന് ഇരുട്ടിന്റെ ശക്തികൾ ശ്രമിച്ചുവരികയാണ്. ഇടതുപക്ഷം അവയ്‌ക്കെതിരെ പ്രതിരോധം തീർക്കുന്നു.–വാസവൻ പറഞ്ഞു..

Spread the love
English Summary: SPEACH OF V N VASAVAN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick