Categories
latest news

പത്താനിലെ സെന്‍സര്‍ ചെയ്ത ചില സീനുകള്‍

ദീപിക പദുകോണിന്റെയും ഷാരുഖ് ഖാന്റെയും ഗാനസീനില്‍ നിന്നും ആരംഭിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ വന്‍ ബഹിഷ്‌കരണ ഭീഷണിയുള്‍പ്പെടെ ഉയര്‍ത്തിയ പത്താന്‍ സിനിമയ്ക്ക് സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയത് ചില വിവാദ സീനുകള്‍ വെട്ടിമാറ്റിയ ശേഷം. വിവാദ ഗാനരംഗമായ ബെഷരം രംഗ്-ലെ സീനുകളില്‍ മാറ്റമുണ്ട്. ദീപികയുടെ ബട്ട് ഷോട്ടുകളുടെ ക്ലോസ് അപ് ഭാഗങ്ങളും ഗോള്‍ഡന്‍ സ്വിംസ്യൂട്ടിലുള്ള പോസുകളും ചില നൃത്ത ചലനങ്ങളും നീക്കം ചെയ്തു. പകരം ‘ അനുയോജ്യമായ’ സീനുകള്‍ ഉള്‍പ്പെടുത്തി എന്നാണ് ഔദ്യോഗിക വിശദീകരണം.

എന്നാല്‍ ഹിന്ദു തീവ്രവാദികള്‍ ഏറെ വിവാദം സൃഷ്ടിച്ച ദീപികയുടെ കുങ്കുമ വര്‍ണത്തിലുളള നീന്തല്‍ വസ്ത്രം ധരിച്ച ഷോട്ടുകള്‍ നീക്കം ചെയ്തിട്ടില്ല. ദീപികയുടെ ബിക്കിനി രംഗം ഹിന്ദുമതത്തെ അപമാനിക്കുന്നു എന്ന ആരോപണം ഉയര്‍ത്തിയാണ് മതവാദികള്‍ വാളെടുത്തത്. ബെഷാരം രംഗ് എന്ന ഗാനത്തിന്റെ വീഡിയോ ട്രാക്ക് പുറത്തു വന്നതോടെ കാവിയെ അപമാനിച്ചുവെന്നു പറഞ്ഞ് സിനിമക്കെതിരെ ഹിന്ദുത്വവാദികളായ ചിലര്‍ യു.പി.യിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും വലിയ കോലാഹലം ഉയര്‍ത്തിയതോടെ പത്താന്‍ എന്ന സിനിമ പ്രശസ്തമായി. മുസ്ലീം മത കേന്ദ്രങ്ങളാവട്ടെ സിനിമയുടെ പേര് ഇസ്ലാമിനെ മോശമാക്കി ചിത്രീകരിക്കുന്നു എന്ന ആരോപണവും ഉയര്‍ത്തി രംഗത്തു വന്നിരുന്നു.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick