Categories
latest news

കേന്ദ്ര ബജറ്റ് മധ്യവർഗത്തിന് അനുകൂലമാക്കണമെന്ന് ആർഎസ്എസ് ഉപദേശം

ഈ വര്‍ഷത്തെ കേന്ദ്രബജറ്റ് മധ്യവര്‍ഗത്തിന്റെ പ്രതീക്ഷകളും ആവശ്യങ്ങളും കണക്കിലെടുത്തായിരിക്കണമെന്ന് ആര്‍.എസ്.എസ്. കേന്ദ്രഭരണം കയ്യാളുന്ന ബി.ജെ.പി. നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ ഇടത്തരക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന അതൃപ്തിയെക്കുറിച്ച് ബിജെപിയെ അറിയിച്ചതായി ആർഎസ്‌എസിന്റെ ഒരു ഭാരവാഹി സൂചിപ്പിച്ചതായി റിപ്പോർട്ടിൽ പറഞ്ഞു. മധ്യവർഗത്തെ കേന്ദ്രീകരിച്ച് വാർഷിക ബജറ്റ് അവതരിപ്പിക്കാൻ ബി.ജെ.പിയോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടതായി ആർഎസ്എസ് കാര്യവാഹക് പറഞ്ഞു.

രാജ്യത്ത് നിലനിൽക്കുന്ന ദാരിദ്ര്യത്തെക്കുറിച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചത് ഇതുമായി ചേർത്ത് വായിക്കപ്പെടുന്ന കാര്യമാണ് . രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഹൊസബലെയുടെ ആശങ്കയിൽ ബിജെപി നേതാക്കൾ പുരികം ചുളിച്ചിരുന്നതാണ്. എന്നാൽ ആർ എസ എസ കണക്കു കൂട്ടി തന്നെയാണ് ഇത് സംസാരിച്ചത് എന്ന് ഇപ്പോൾ വ്യക്തമായി.

thepoliticaleditor

ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കും. ഇപ്പോഴത്തെ എൻഡിഎ സർക്കാരിന്റെ അവസാനത്തെ ബജറ്റാണിത്.

Spread the love
English Summary: RSS advises Centre to make budget pro middle class

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick