Categories
latest news

ഇസ്രായേല്‍ റോക്കറ്റാക്രമണത്തില്‍ ഗാസ കത്തുന്നു, 10 ഫലസ്തീനികളെ ഇസ്രായേല്‍ സേന കൊന്നു

വെസ്റ്റ് ബാങ്കിൽ ഈ വർഷം ഇതുവരെ 30 ഫലസ്തീനികളെ ഇസ്രയേൽ സൈന്യം വധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം വെസ്റ്റ്ബാങ്കിൽ 150-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു

Spread the love

ഒമ്പത് പാലസ്തീനികളെ വധിച്ച ആക്രമണത്തിനു പിന്നാലെ ഗാസയില്‍ ഇസ്രായേലിന്റെ കനത്ത റോക്കറ്റാക്രമണം. പാലസ്തീനികളുടെ കൂട്ടക്കൊലയില്‍ പ്രതികരിച്ച് ഹമാസ് അയച്ച് റോക്കറ്റുകളെ ഇസ്രായേല്‍ പ്രതിരോധ റോക്കറ്റുകള്‍ നശിപ്പിച്ചതിനു പിന്നാലെ ഇസ്രായേലിന്റെ ആറ് റോക്കറ്റുകള്‍ ഗാസയില്‍ പതിച്ചു. തീവ്രവാദ കേന്ദ്രങ്ങളിലേക്കാണ് റോക്കറ്റ് വിട്ടതെന്ന് ഇസ്രായേല്‍ കേന്ദ്രങ്ങള്‍ പറഞ്ഞു. ഹമാസിന്റെ സെൻട്രൽ ഗാസ മുനമ്പിലെ “ഭൂഗർഭ റോക്കറ്റ് നിർമ്മാണ കേന്ദ്രം ” തകർക്കാനായിരുന്നു ആക്രമണം. ഇരുവശത്തും പരിക്കുകളൊന്നും ഇതു വരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലസ്തീന്‍ പോരാട്ടഗ്രൂപ്പായ ഹമാസിനെതിരെയാണ് ഇസ്രായേല്‍ നീക്കങ്ങള്‍. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു ഹമാസിന്റെ റോക്കറ്റാക്രമണം. ഇവയെ ഇസ്രായേലിന്റെ ആന്റി-റോക്കറ്റ് അയണ്‍ ഡോം സംവിധാനം തകര്‍ത്തു. മണിക്കൂറുകള്‍ക്കു ശേഷം ഇസ്രായേല്‍ തിരിച്ച് റോക്കറ്റുകള്‍ തൊടുത്തു.

ഇസ്ലാമിക് ജിഹാദി ഗ്രൂപ്പ് എന്നാണ് ഇസ്രായേല്‍ ഹമാസിനെ വിശേഷിപ്പിക്കുന്നത്. ‘ഹമാസ് ഭീകരരെ’ പിടികൂടാനായി വെസ്റ്റ് ബാങ്ക് നഗരമായ ജെനിനില്‍ കടക്കുകയും ഒമ്പത് പാലസ്തീനികളെ വധിക്കുകയുമായിരുന്നു. ഇസ്രായേലില്‍ ഭീകരാക്രമണം നടത്താനുള്ള ശ്രമം തടയാനാണ് തങ്ങള്‍ ജെനിനില്‍ പ്രവേശിച്ചതെന്ന് സൈന്യം പറയുന്നു. നഗരത്തിലെ നഗര അഭയാർത്ഥി ക്യാമ്പിലെ ഒരു കെട്ടിടം സൈന്യം വളഞ്ഞു. തുടർന്ന് കനത്ത വെടിവെപ്പുണ്ടായി. കൊല്ലപ്പെട്ടവരിൽ 61 വയസ്സുള്ള ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് സാധാരണക്കാരും ഉൾപ്പെട്ടതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 20 പേർക്ക് പരിക്കേറ്റതായും അതിൽ നാല് പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

thepoliticaleditor

വെസ്റ്റ് ബാങ്കിൽ ഈ വർഷം ഇതുവരെ 30 ഫലസ്തീനികളെ ഇസ്രയേൽ സൈന്യം വധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം വെസ്റ്റ്ബാങ്കിൽ 150-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ നിരായുധരായ സാധാരണക്കാരുൾപ്പെടെ കൊല്ലപ്പെട്ടു.

Spread the love
English Summary: rocket attack in gaza by israel army

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick