Categories
kerala

ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡണ്ടായി പി കെ ശ്രീമതി

ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡണ്ടായി പി കെ ശ്രീമതിയെ തിരുവനന്തപുരത്ത് ചേർന്ന ദേശീയ സമ്മേളനം തിരഞ്ഞെടുത്തു. മറിയം ധാവ്‌ളെ ജനറൽ സെക്രട്ടറിയായും എസ് പുണ്യവതി ട്രഷററായും തുടരും. നിലവിലെ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ മൂന്ന് ടേം പൂർത്തിയാക്കിയതിനെ തുടർന്നാണ് നിലവിലെ ദേശീയ വൈസ് പ്രസിഡന്റായ പി കെ ശ്രീമതി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത്. സുശീല ഗോപാലന് ശേഷം ആദ്യമായിട്ടാണ് ഒരു മലയാളി ദേശീയ പ്രസിഡന്റ് സ്ഥാനത്ത് വരുന്നത്.കെ കെ ശൈലജയെ ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.

ദേശീയ വൈസ് പ്രസിഡണ്ട്‌ .കെ കെ ശൈലജ

103 അംഗ കേന്ദ്ര നിർവഹണ സമിതിയേയും 34 അംഗ സെക്രട്ടേറിയറ്റിനെയും സമ്മേളനം തിരഞ്ഞെടുത്തു. പി സതീദേവി, സൂസന്‍ കോടി, പി കെ സൈനബ എന്നിവർ ഉൾപ്പെടെ 15 വൈസ് പ്രസിഡന്റുമാരും, സി എസ് സുജാത, എൻ സുകന്യ എന്നിവർ ഉൾപ്പെടെ ഒൻപത് സെക്രട്ടറിമാരുണ്ട്. കെ കെ ലതിക, ഇ പത്മാവതി എന്നിവരാണ് കമ്മറ്റിയിലെ പുതുമുഖങ്ങൾ. ട്രാൻസ് വനിതകൾക്ക് അംഗത്വം നൽകുന്നതിന് അസോസിയേഷന്‍ ഭരണഘടന ഭേദഗതി ചെയ്തു.അംഗത്വത്തിലേക്ക് 15 വയസ്സിന് മുകളിലുള്ള ഏത് സ്ത്രിക്കും അംഗത്വം എടുക്കാം.

thepoliticaleditor
Spread the love
English Summary: pk sreemathi elected as national president of aidwa

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick