Categories
kerala

പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സുനുവിനെ സര്‍ക്കാര്‍ പിരിച്ചുവിട്ടു

നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സുനുവിനെ ആഭ്യന്തര വകുപ്പ് സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. പൊലീസ് വകുപ്പ് 86 അനുസരിച്ചാണ് ഡി.ജി.പി. പിരിച്ചുവിടല്‍ ഉത്തരവ് ഇറക്കിയത്. വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യ നടപടിയാണിതെന്ന് പറയുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതികളാവുന്ന ഉദ്യോഗസ്ഥരെ സേനയില്‍ വെച്ചു നിര്‍ത്തില്ലെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ കുറച്ചു നാള്‍ മുമ്പ് പ്രഖ്യാപിച്ചിരുന്നു.

15 കേസുകളില്‍ പ്രതിയായ സുനു ആറ് സസ്‌പെന്‍ഷനും വിധേയനായിട്ടുണ്ട്. തുടര്‍ച്ചയായി ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതിയാകുന്ന സുനു ഒരേ കുറ്റം തന്നെ ആവര്‍ത്തിച്ച് ചെയ്യുന്നതിലൂടെ താന്‍ ഒരുതരത്തിലും തിരുത്താന്‍ തയ്യാറല്ലെന്ന മനോഭാവമാണ് പ്രകടിപ്പിച്ചതെന്ന് ആഭ്യന്തര വകുപ്പ് നിഗമനത്തിലെത്തി. ബലാല്‍സംഗ കേസില്‍ ഉള്‍പ്പെടെ പ്രതിയാണ് സുനു.

thepoliticaleditor

Spread the love
English Summary: p r sunu expelled from police department

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick