Categories
world

അഫ്ഗാനിലെ വസ്ത്രശാലകളിലെ പ്രതിമകള്‍ ഇപ്പോള്‍ ഇങ്ങനെയാണ്…

താലിബാന്‍ ഭരണത്തിനു കീഴില്‍ അഫ്ഗാനില്‍ ശ്വാസം മുട്ടിയുള്ള ജീവിതം നാള്‍ക്കുനാള്‍ ഭീകരമാണ് എന്നതിന്റെ സൂചനകള്‍ വന്നു തുടങ്ങിയിട്ട് മാസങ്ങളായി. ആറാംക്ലാസ് കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ വിദ്യാലയങ്ങളില്‍ പോകേണ്ടതില്ലെന്ന നിയമം നടപ്പാക്കിയ അഫ്ഗാനിലെ പുതിയ കാഴ്ച വസ്ത്രശാലകളിലെ പ്രതിമകളുടെ പുതിയ രൂപമാണ്.

വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ തുണിക്കടകളില്‍ നിരത്തി വെക്കുന്ന മാനെക്വിന്‍ എന്ന പ്രതിമകളില്‍ ഒന്നിനു പോലും തലയോ മുഖമോ പുറത്തുകാട്ടും വിധം പ്രദര്‍ശിപ്പിക്കാന്‍ അനുവാദമില്ല. ഒന്നുകില്‍ അവയുടെ തലയില്ലാതെ പ്രദര്‍ശിപ്പിക്കുക അല്ലെങ്കില്‍ തല തുണികൊണ്ട് മൂടിക്കെട്ടി വെക്കുക-ഇതാണ് താലിബാന്റെ കല്‍പന. ഇല്ലെങ്കില്‍ തുണിക്കടക്കാരന്റെ തല ഇല്ലാതായേക്കാം എന്നതാണ് അവസ്ഥ.

thepoliticaleditor

ഭയപ്പാടു മൂലം തുണിക്കട ഉടമകളെല്ലാം ഉത്തരവ് അനുസരിച്ചാണ് പ്രതിമകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് എന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. താലിബാന്‍ ഭരണം വന്നതില്‍ പിന്നെ കച്ചവടമെല്ലാം വളരെ കമ്മിയാണ്. ലോകരാജ്യങ്ങളുടെ സാമ്പത്തിക സഹായം ഇല്ലാത്തതിനാല്‍ സാമ്പത്തികാവസ്ഥ ദയനീയമാണ്. ഭക്ഷണത്തിന് ദൗര്‍ലഭ്യമാണ്. ജനത്തിന്റെ കയ്യില്‍ പണമില്ല. ബിസിനസ്സ് എല്ലാം തകര്‍ന്നിരിക്കുന്നു. സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുന്നു.

Spread the love
English Summary: maniquins in afghan dress shops

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick