Categories
kerala

ജഡ്ജിക്ക് കോഴ നല്‍കാനെന്ന പേരിൽ പ്രതിയോട് ദശ ലക്ഷങ്ങൾ വാങ്ങി: അഭിഭാഷകൻ സൈബി ജോസിനെതിരെ ഹൈക്കോടതി

എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡന കേസിലെ നിർമ്മാതാവ് 25 ലക്ഷം രൂപ ചിലവഴിച്ചതായും 15 ലക്ഷം രൂപ സൈബിക്ക് ഫീസായി നൽകിയെന്നും അഭിഭാഷകൻ പറഞ്ഞതായി മൊഴി. കേസ് പരിഗണിക്കുന്ന ജഡ്ജിക്ക് കുറച്ച് തുക നൽകണം എന്ന് സൈബി പറഞ്ഞതായും മൊഴി

Spread the love

അനുകൂല വിധി നേടിയെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് അതിനായി ജഡ്ജിക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ ഒരു സിനിമാ നിര്‍മ്മാതാവില്‍ നിന്നും കോടികള്‍ കൈക്കൂലി പിരിച്ച സംഭവം ഹൈക്കോടതി തന്നെ കണ്ടെത്തി. ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരം. കൈക്കൂലി പിരിച്ചെടുത്ത ആള്‍ മുതിര്‍ന്ന അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരാണെന്നതും വെളിപ്പെട്ടു. ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷൻ പ്രസിഡന്റായി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് സൈബി.

കേരള ഹൈക്കോടതിയിലെ ന്യായാധിപന്‍മാരായ പി.വി. കുഞ്ഞിക്കൃഷ്ണന്‍, എ.മുഹമ്മദ് മുസ്താഖ്, സിയാദ് റഹ്‌മാന്‍ എന്നിവരുടെ പേരിലാണ് സൈബി ജോസ് കൈക്കൂലി പിരിച്ചതെന്നു ഹൈക്കോടതിയുടെ വിജിലന്‍സ് വിഭാഗം നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. “ പ്രഥമദൃഷ്ട്യാ, അഭിഭാഷകനെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ മതിയായ കാര്യങ്ങൾ ഉണ്ട്”– റിപ്പോർട്ട് പറയുന്നു. അദ്ദേഹത്തിന്റെ സത്യസന്ധത വളരെ സംശയാസ്പദമാണെന്നും അതിൽ പറയുന്നു.

thepoliticaleditor

ഹൈക്കോടതി വിജിലൻസ് വിഭാഗം നിരവധി അഭിഭാഷകരിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നതായി ചില ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.. തനിക്ക് ലഭിച്ച വിവരമനുസരിച്ച് ജഡ്ജിക്ക് കൈക്കൂലി നൽകാനായി ഒരു ഇടപാടുകാരനിൽ നിന്ന് സൈബി 25 ലക്ഷം രൂപ ഉറപ്പിച്ചതായി ഒരാൾ പറഞ്ഞു. ഇടപാടുകാരിൽ നിന്ന് 50 ലക്ഷം രൂപ സൈബി പിരിച്ചെടുത്തതായി മറ്റൊരു അഭിഭാഷകൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തൽ നടത്തിയതു മുതൽ സൈബിയും സുഹൃത്തുക്കളും തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും രണ്ടാമത്തെ അഭിഭാഷകൻ ആരോപിച്ചു. എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡന കേസിലെ പ്രതിയായ ഒരു സിനിമാ നിർമ്മാതാവ് 25 ലക്ഷം രൂപ ചിലവഴിച്ചതായി മൂന്നാമത്തെ അഭിഭാഷകൻ പറഞ്ഞു. 15 ലക്ഷം രൂപ സൈബിക്ക് ഫീസായി നൽകിയെന്ന് അഭിഭാഷകൻ പറഞ്ഞതായി നിർമ്മാതാവ് പറഞ്ഞു. അഭിഭാഷകൻ പറയുന്നതനുസരിച്ച്, നിർമ്മാതാവ് അഞ്ച് ലക്ഷം രൂപ ഇളവ് ആവശ്യപ്പെട്ടപ്പോൾ, “കേസ് പരിഗണിക്കുന്ന ജഡ്ജിക്ക് കുറച്ച് തുക നൽകണം” എന്ന് സൈബി പറഞ്ഞു. അഭിഭാഷക നിയമത്തിലെ 35-ാം വകുപ്പ് പ്രകാരമുള്ള തൊഴിൽപരമായ പെരുമാറ്റദൂഷ്യത്തിന്റെ പരിധിയിലാണ് സൈബിയുടെ പ്രവൃത്തികൾ വരുകയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനം. കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷൻ 2 (സി) പ്രകാരമുള്ള കോടതിയലക്ഷ്യ നടപടികളും വിജിലൻസ് വിഭാഗം നിർദ്ദേശിച്ചു.

Spread the love
English Summary: lawyer collected lakhs as kickbacks says kerala high court vijilence

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick