ബോളിവുഡ് താരം അതിയ ഷെട്ടിയും ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുലും തിങ്കളാഴ്ച വിവാഹിതരായി.
മുംബൈയിൽ നിന്ന് 82 കിലോമീറ്റർ അകലെ ഖണ്ടാലയിലുള്ള നടൻ സുനിൽ ഷെട്ടിയുടെ ഫാം ഹൗസിൽ വച്ച് അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരും വിവാഹിതരായത്. നടൻ സുനിൽ ഷെട്ടിയുടെ മകൾ ആണ് അതിയ .
നവദമ്പതികൾ ഇൻസ്റ്റാഗ്രാമിൽ വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചു. “ഇന്ന്, ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരുമായി, ഞങ്ങൾക്ക് വളരെയധികം സന്തോഷവും ശാന്തതയും നൽകിയ വീട്ടിൽ ഞങ്ങൾ വിവാഹിതരായി. നന്ദിയും സ്നേഹവും നിറഞ്ഞ ഹൃദയത്തോടെ, ഈ ഒരുമയുടെ യാത്രയിൽ ഞങ്ങൾ നിങ്ങളുടെ അനുഗ്രഹം തേടുന്നു,” അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

നടൻ സുനിൽ ഷെട്ടിയുടെയും മന ഷെട്ടിയുടെയും മകൾ 30 കാരിയായ ആതിയ, 2015-ൽ നിഖിൽ അദ്വാനി സംവിധാനം ചെയ്‌ത ‘ഹീറോ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.