Categories
kerala

ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ കേരളത്തിൽ നടപ്പാക്കുന്നതിൽ പ്രതിസന്ധിയുണ്ട് -കേരളം ഇന്ന് അപേക്ഷ നല്‍കി

ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നടപ്പാക്കുന്നതിലെ പ്രതിസന്ധി വ്യക്തമാക്കി കേരളം സുപ്രീംകോടതിയിൽ. കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം ഇന്ന് അപേക്ഷ നല്‍കി. സുപ്രീംകോടതി വിധിയില്‍ വ്യക്തത തേടിയാണ് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ജനുവരി 11നാണു കേന്ദ്രത്തിന്റെ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നത്.

സുപ്രീകോടതി വിധി വയനാട്, ഇടുക്കി കുമളി, മൂന്നാര്‍, നെയ്യാര്‍, പാലക്കാട്, റാന്നി തുടങ്ങിയ മേഖലകളിലെ ജനങ്ങള്‍ക്കിടയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കിയെന്നും ബഫര്‍ സോണില്‍ സ്ഥിര നിര്‍മാണങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്ന വിധി നടപ്പാക്കാന്‍ പ്രയാസമാണെന്നും കേരളം സുപ്രീം കോടതിയില്‍ നൽകിയ അപേക്ഷയില്‍ പറയുന്നു.

thepoliticaleditor
Spread the love
English Summary: keralam submitted petition in supreme court

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick