Categories
latest news

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ പ്രശംസിച്ച് ജയ്‌റാം രമേശ്

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനിനെ പ്രശംസിച്ച് കോണ്‍ഗ്രസ് വക്താവും എം.പി.യുമായ ജയ്‌റാം രമേശ്. അടുത്തിടെ തന്റെ സ്ഥാനം രാജിവെക്കാന്‍ സന്നദ്ധയാണെന്ന് സ്വയം പ്രഖ്യാപിച്ച ജസീന്തയെ പോലുള്ളവര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്യാവശ്യമാണെന്നാണ് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹം ആരെയാണ് ഉദ്ദേശിച്ചതെന്ന് ചോദിച്ചുകൊണ്ടുള്ള കമന്റുകള്‍ വരികയും ചെയ്തു.

ജസീന്ത ആര്‍ഡേന്‍

ന്യൂസിലാന്‍ഡിലെ ജനപ്രിയ പ്രധാനമന്ത്രിയായ ജസീന്ത ആര്‍ഡേന്‍ കഴിഞ്ഞ ദിവസം അവരുടെ പാര്‍ടിയുടെ വാര്‍ഷിക യോഗത്തിലായിരുന്നു താന്‍ സ്ഥാനത്യാഗം ചെയ്യാന്‍ ആഗ്രഹിക്കുന്നതായി പ്രഖ്യാപിച്ചത്. ഫെബ്രുവരി ഏഴിനു ശേഷം താന്‍ പ്രധാനമന്ത്രിസ്ഥാനം ഒഴിയുമെന്ന ജസീന്തയുടെ പ്രഖ്യാപനം പാര്‍ടിയെയും രാജ്യത്തെയും ഞെട്ടിച്ചിരിക്കയാണ്. ഭീകരാക്രമണം, പ്രകൃതദുരന്തങ്ങള്‍, കൊവിഡ് മഹാമാരി എന്നിവയിലൂടെയെല്ലാം ന്യൂസിലാന്‍ഡ് കടന്നു പോയപ്പോള്‍ വലിയ രക്ഷകയായി പ്രവര്‍ത്തിച്ച ഭരണാധികാരിയായ, 42 കാരിയായ ജസീന്ത തന്റെ രണ്ടാം ടേമിലും വന്‍ ഭൂരിപക്ഷത്തോടെയാണ് അധികാരത്തില്‍ വന്നത്. ഇത് രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഒരു റെക്കോര്‍ഡ് ആയിരുന്നു.

thepoliticaleditor

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത് മാതൃകയാക്കാമെന്നും ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേണിനെപ്പോലെ ഒരാൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉണ്ടാകണമെന്നുമുള്ള ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ടായിരുന്നു കൊണ്ഗ്രെസ്സ് നേതാവിന്റെ ട്വീറ്റ്..

Spread the love
English Summary: jairam ramesh praises jaseenda arden

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick