ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. സാംസ്കാരിക സെക്രട്ടറി റാണി ജോർജിനെ സാമൂഹികനീതി വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. കാർഷിക പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് കാർഷിക ഉൽപ്പാദന കമ്മിഷണറുടെ ചുമതലകൂടി വഹിക്കും. കേന്ദ്ര ഡപ്യൂട്ടേഷനിൽനിന്ന് മടങ്ങി എത്തുന്ന അശോക് കുമാർ സിങ്ങിനെ ജലവിഭവ സെക്രട്ടറിയായി നിയമിച്ചു. സഹകരണ സെക്രട്ടറി മിനി ആന്റണിക്ക് സാംസ്കാരിക സെക്രട്ടറിയുടെ അധിക ചുമതല നൽകി. ജലവിഭവ സെക്രട്ടറി പ്രണബ് ജ്യോതിനാഥിനെ കായിക യുവജനക്ഷേമ സെക്രട്ടറിയായി നിയമിച്ചു. തുറമുഖ സെക്രട്ടറി കെ.ബിജുവിനെ പിഡബ്ല്യുഡി സെക്രട്ടറിയാക്കി. പിഡബ്ല്യുഡി സെക്രട്ടറി അജിത് കുമാറിനെ തൊഴിൽവകുപ്പിൽ നിയമിച്ചു. റൂറൽ ഡവലപ്മെന്റ് കമ്മിഷണർ എം.ജി.രാജമാണിക്യത്തിനു റവന്യൂ (ദേവസ്വം) സ്പെഷൽ സെക്രട്ടറിയുടെ അധിക ചുമതല നൽകി. പാലക്കാട് കലക്ടർ ജോഷി മൃൺമയിയെ നാഷണൽ ഹെൽത്ത് മിഷന്റെ സംസ്ഥാന മിഷൻ ഡയറക്ടറായി നിയമിച്ചു. ഇതേ സ്ഥാനത്തുണ്ടായിരുന്ന ഡോ.എസ്.ചിത്രയെ പാലക്കാട് കലക്ടറായി നിയമിച്ചു.
Social Media

മന്ത്രിമാരുടെ “മാറ്റ”വും വാര്‍ത്താ ചാനലുകളുടെ ദയനീയതയും…
September 16, 2023

യുപിയിൽ മോഷണക്കുറ്റം ആരോപിച്ച് 2 കുട്ടികളുടെ സ്വകാര്യഭാഗത്ത് പച്ചമുളക് തേച്ച...
August 06, 2023

Categories
kerala
സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വലിയ അഴിച്ചു പണി

Social Connect
Editors' Pick
ഷാരോൺ വധക്കേസ് മുഖ്യപ്രതി ഗ്രീഷ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
September 25, 2023
കോണ്‍ഗ്രസ് തുരുമ്പിച്ച ഇരുമ്പു പോലെ- മോദി
September 25, 2023