Categories
kerala

ലക്ഷദ്വീപ് എം.പി.ക്കെതിരായ ശിക്ഷ ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തു

വധശ്രമക്കേസിൽ ലക്ഷദ്വീപ് മുൻ എംപി പി.പി.മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി സസ്‌പെൻഡ് ചെയ്തു . കവരത്തി സെഷൻസ് കോടതിയുടെ ഉത്തരവ് ആണ് തടഞ്ഞത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. വധശ്രമക്കേസിലെ ശിക്ഷാവിധി നടപ്പിലാക്കുന്നതു തടഞ്ഞു ജാമ്യം നൽകണമെന്ന എംപി ഉൾപ്പെടെയുള്ളവരുടെ ഹർജിയിലാണ് നടപടി. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത് എന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി തള്ളി. ആയുധങ്ങൾ കണ്ടെടുത്തില്ലെങ്കിലും പ്രതികൾക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്ന വാദവും അംഗീകരിക്കപ്പെട്ടില്ല.

Spread the love
English Summary: HIGH COURT SUSPENDED THE VERDICT AGAINSTLAKSHADWEEP MO

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick