Categories
kerala

തീയതിയും കഴിക്കേണ്ട സമയ പരിധിയും ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ചു

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു . സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവയും വ്യക്തമാക്കിയിരിക്കണം എന്നാണ് നിർദേശിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഒരു ഡസനിലേറെ ഭക്ഷ്യവിഷബാധാ സംഭവങ്ങള്‍ ഉണ്ടായത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. വിഷമുള്ള ഭക്ഷണം കഴിച്ച് കോട്ടയത്ത് ഒരു നഴ്‌സ് മരിക്കുകയും ചെയ്തിരുന്നു. നൂറിലേറെ പേര്‍ക്ക് വിവിധ സംഭവങ്ങളില്‍ ഭക്ഷ്യവിഷബാധയേല്‍ക്കുകയും ഉണ്ടായി.

thepoliticaleditor
Spread the love
English Summary: fodd packets without timeline stickers banned

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick