Categories
kerala

ലെയ്ന്‍ തെറ്റിച്ച് വണ്ടിയോടിച്ചാല്‍ ഇന്നു മുതല്‍ 1000 രൂപ പിഴ…ചട്ടങ്ങള്‍ വിശദമായി വായിക്കുക

നാലു വരി, ആറുവരി പാതകളില്‍ ലെയിന്‍ തെറ്റിച്ച് ചട്ടം പാലിക്കാതെ വാഹനമോടിച്ചാല്‍ ഇന്നു മുതല്‍ ആയിരം രൂപ വരെ പിഴ നല്‍കേണ്ടിവരുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറയിച്ചു. നാലുവരി-ആറുവരി പാതകളില്‍ വലിയ വാഹനങ്ങളും ഭാരം കയറ്റിയ വാഹനങ്ങളും വേഗം കുറഞ്ഞ വാഹനങ്ങളും പാതയുടെ ഇടതുവശത്തെ ട്രാക്കിലൂടെ മാത്രമേ ഓടിക്കാവൂ. വലതു വശത്തെ ലെയ്ന്‍ നിശ്ചിത വേഗതയില്‍ തുടര്‍ച്ചയായി ഓടിച്ചു പോകുന്ന വാഹനങ്ങള്‍ക്കും ഒപ്പം ഓവര്‍ ടേക്കിനും മാത്രമുള്ളതാണ്. ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ സിഗ്നല്‍ നിര്‍ബന്ധമായും ഉപയോഗിച്ചേ പറ്റൂ. ലെയ്ന്‍ മാറുമ്പോള്‍ സിഗ്നല്‍ നിര്‍ബന്ധമാണെന്നര്‍ഥം. ഇവ ലംഘിച്ചാല്‍ പിഴ ഈടാക്കല്‍ ബുധനാഴ്ച മുതല്‍ ആരംഭിക്കും.
റോഡിന്റെ വലതു ലെയ്‌നില്‍ ഒരു കാരണവശാലും വാഹനം നിര്‍ത്തിയിടാന്‍ പാടില്ലെന്നും ഇടതു വശത്ത് അനധികൃത പാര്‍ക്കിങ് അനുവദിക്കില്ലെന്നും ലംഘിച്ചാല്‍ ഇതിനും പിഴ ഈടാക്കുമെന്നും അറിയിപ്പിലുണ്ട്. സംസ്ഥാനത്ത് 37 ശതമാനം വാഹനാപകടങ്ങള്‍ക്കും കാരണമാകുന്നത് ലെയ്ന്‍ ട്രാഫിക് ലംഘനം ആണെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ കണ്ടെത്തല്‍.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick