Categories
latest news

ത്രിപുരയിൽ ഫെബ്രുവരി 16ന്, മേഘാലയ നാഗാലാൻഡ് 27ന്

നാഗാലാൻഡ്, ത്രിപുര, മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഷെഡ്യൂൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27നും മൂന്ന് സംസ്ഥാനങ്ങളിലേക്കുമുള്ള വോട്ടെണ്ണൽ മാർച്ച് 2നും നടക്കും.

മൂന്ന് അസംബ്ലികളുടെ കാലാവധി മാർച്ചിൽ വിവിധ തീയതികളിൽ അവസാനിക്കും. ത്രിപുരയിൽ ബിജെപി സർക്കാരുള്ളപ്പോൾ നാഗാലാൻഡിൽ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയാണ് അധികാരത്തിലുള്ളത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ദേശീയ പാർട്ടി അംഗീകാരമുള്ള ഏക പാർട്ടിയായ നാഷണൽ പീപ്പിൾസ് പാർട്ടിയാണ് മേഘാലയയിൽ ഭരിക്കുന്നത്.

thepoliticaleditor

ഇതില്‍ ത്രിപുരയിലാണ് രാജ്യം ഉറ്റു നോക്കുന്ന തിരഞ്ഞെടുപ്പ് നടക്കുക. ഇവിടെ ഭരിക്കുന് ബി.ജെ.പി. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും സഖ്യം രംഗത്തുണ്ട്. ആകെ നിയമസഭാ സീറ്റുകള്‍ 60 ആണ്. നിലവില്‍ 53 മണ്ഡലത്തില്‍ ജനപ്രതിനിധികളുണ്ട്. ഏഴ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഇപ്പോഴത്തെ കക്ഷിനില ഇപ്രകാരമാണ്. ബി.ജെ.പി-33, ഐപിഎഫ്ടി-4, സിപിഎം-15, കോണ്‍ഗ്രസ്-1. ആകെ വോട്ടര്‍മാര്‍-28,13,478.

മേഘലയയില്‍ ആകെ സീറ്റുകള്‍ 60 ആണ്. ജനപ്രതിനിധികള്‍ ഉള്ളത് 43 സീറ്റുകളിലാണ്. ഇതില്‍ ഭരണകക്ഷിയായ എന്‍പിപിക്ക് ഇപ്പോള്‍ 20 അംഗങ്ങളാണ് ഉള്ളത്. ബിജെപിക്ക് ഇവിടെ രണ്ടു സീറ്റും എന്‍സിപിക്ക് ഒരു എം.എല്‍.എ.യും ഉണ്ട്.

നാഗാലാന്‍ഡില്‍ ആകെ സീറ്റുകള്‍ 60 തന്നെയാണ്. ഭരണകക്ഷിയായ എന്‍ഡിപിപി-ബി.ജെ.പി.സഖ്യത്തിന് 53 അംഗങ്ങളുണ്ട്.–എന്‍.ഡി.പി.പി.ക്ക് 41, ബി.ജെ.പി.-12. കോണ്‍ഗ്രസിന് ഇവിടെ ഒറ്റ എം.എല്‍.എ. പോലുമില്ല.

Spread the love
English Summary: ELECTIONS DECLARED IN TRIPURA NAGALAND MEGHALAYA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick