Categories
latest news

ഇറാനിലെ പ്രതിരോധ കേന്ദ്രത്തിൽ ഡ്രോൺ ആക്രമണം

ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലെ പ്രതിരോധ കേന്ദ്രത്തിന് നേരെ ഡ്രോണുകൾ ആക്രമണം നടത്തിയതായി മാധ്യമ റിപ്പോർട്ട് . “പ്രതിരോധ മന്ത്രാലയത്തിന്റെ നേരിട്ടുള്ള ബന്ധമുള്ള സൈനിക കേന്ദ്രങ്ങളിലൊന്നിൽ സ്‌ഫോടനം ഉണ്ടായി”– ഇസ്‌ഫഹാൻ ഗവർണറേറ്റിന്റെ ഡെപ്യൂട്ടി സെക്യൂരിറ്റി ഹെഡ് മുഹമ്മദ് റെസ ജാൻ-നെസരി ഫാർസ് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ഡ്രോണുകൾ രണ്ടും ആകാശത്തു വെച്ച് തന്നെ നശിപ്പിച്ചതായി ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജൻസി അവകാശപ്പെട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തിൽ പ്രതിരോധ ഉപകരണങ്ങളുടെ മേൽക്കൂരയ്ക്ക് നേരിയ കേടുപാടുകൾ സംഭവിച്ചു.

Spread the love
English Summary: drone attack in iran defence centre

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick