ബിബിസി ഡോക്യുമെന്ററി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടിനോട് ഇടഞ്ഞ് പദവികള്‍ രാജിവെച്ച അനില്‍ ആന്റണിക്കു പകരം പാര്‍ടി സൈബര്‍-ഡിജിറ്റല്‍ വിഭാഗത്തിന്റെ ചുമതല നിശ്ചയിച്ചു. യുവ നേതാവായ ഡോ.പി.സരിന്‍ ആണ് അനില്‍ വഹിച്ച ചുമതല ഇനി വഹിക്കുക. കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ എന്ന ചുമതലയാണ് സരിന്‍ വഹിക്കുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്നു സരിന്‍.

കെ. പി.സി.സി.യുടെ സമൂഹമാധ്യമ ചുമതല നല്‍കിയിരിക്കുന്നത് സമൂഹമാധ്യമത്തിലെ പ്രമുഖ കോണ്‍ഗ്രസ് പോരാളിയെന്ന നിലയില്‍ പ്രസിദ്ധിയുള്ള വി.ടി. ബല്‍റാമിനാണ്.
കെ.പി.സി.സി.ഓഫീസിന്റെ ചുമതലയില്‍ നിന്നും ജി.എസ്.ബാബുവിനെ മാറ്റി പകരം മുന്‍ മാള എം.എല്‍.എ.യും നിലവില്‍ പാര്‍ടി ജനറല്‍ സെക്രട്ടറിയുമായ ടി.യു രാധാകൃഷ്ണന് നല്‍കി. ബാബുവിനെതിരെ ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തിന് സേവാദളിന്റെ ചുമതലയാണ് പുതിയതായി നല്‍കിയിരിക്കുന്നത്.