ലഹരിക്കടത്ത്: സിപിഎം ഏരിയാ കമ്മിറ്റി അംഗം അടക്കമുള്ളവര്‍ക്കെതിരെ നടപടി

കരുനാഗപ്പള്ളിയിൽ പാൻമസാല ചാക്കുകൾ കടത്തിയ ലോറിയുടെ ഉടമ ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംഗം എ.ഷാനവാസിനെ അടക്കം സംഭവത്തിൽ ഉൾപ്പെട്ട സിപിഎം അംഗങ്ങൾക്കെതിരെ പാർട്ടിയുടെ അച്ചടക്ക നടപടി. ചൊവ്വാഴ്ച രാത്രി ചേർന്ന ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്.മുഖ്യപ്രതിയായ ഇജാസ് അഹമ്മദിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. ആലപ്പുഴ സീവ്യു വാർഡ് പടിഞ്ഞാറ് ബ്രാഞ്ച് അംഗമാണ് ഇജാസ്. ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി അംഗം എ.ഷാനവാസിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തു. ഷാനവാസിനെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ കമ്മിഷനെയും നിയോഗിച്ചു … Continue reading ലഹരിക്കടത്ത്: സിപിഎം ഏരിയാ കമ്മിറ്റി അംഗം അടക്കമുള്ളവര്‍ക്കെതിരെ നടപടി