Categories
latest news

സ്വവർഗ വിവാഹത്തെ അനുഗ്രഹിക്കും പക്ഷെ പള്ളിയിൽ കയറ്റില്ല- ചർച്ച് ഓഫ് ഇംഗ്ലണ്ട്

സ്വവർഗ വിവാഹങ്ങളെ അനുഗ്രഹിക്കുമെങ്കിലും സ്വവർഗ ദമ്പതികളെ പള്ളികളിൽ വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്ന നിലപാട് ചർച്ച് ഓഫ് ഇംഗ്ലണ്ട് ബുധനാഴ്ച അറിയിച്ചു. ആദ്യമായാണ് സ്വവര്‍ഗ വിവാഹത്തെ അനുഗ്രഹിക്കാന്‍ സഭ സമ്മതിച്ചിരിക്കുന്നത്. അപ്പോഴും പള്ളിയില്‍ വിവാഹം നടത്തില്ല എന്ന കാര്യത്തില്‍ അയവില്ല. 2013 മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും സ്വവർഗ വിവാഹം നിയമവിധേയമാണ്, എന്നാൽ നിയമം മാറിയപ്പോൾ സഭ അതിന്റെ ബോധവൽക്കരണത്തിൽ മാറ്റം വരുത്തിയില്ല.

ലൈംഗികതയെക്കുറിച്ചുള്ള സഭയുടെ നിലപാടിനെക്കുറിച്ചുള്ള അഞ്ച് വർഷത്തെ ചർച്ചകൾക്കും ആലോചനകൾക്കും ശേഷമാണ് തീരുമാനം. അടുത്ത മാസം ലണ്ടനിൽ ചേരുന്ന സഭയുടെ ദേശീയ അസംബ്ലിയായ ജനറൽ സിനഡിലേക്കുള്ള റിപ്പോർട്ടിൽ ഇത് ഉൾ പ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

thepoliticaleditor

” എല്ലാ LGBTQI+ ആളുകളോടും… നിങ്ങൾക്ക് സ്വാഗതം. ലൈംഗികത, ബന്ധങ്ങൾ, വിവാഹം തുടങ്ങിയ വിഷയങ്ങളിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ കാഴ്ചപ്പാടുകളുടെ വൈവിധ്യത്തെ ഈ പ്രതികരണം പ്രതിഫലിപ്പിക്കുന്നു. ആ വൈവിധ്യത്തിൽ ഞാൻ സന്തോഷിക്കുന്നു. ഞങ്ങളുടെ സഭയുടെ നിലപാടുകളിൽ ഇത് വരുന്നതിനെ ഞാൻ സ്വാഗതം ചെയ്യുന്നു”– ആംഗ്ലിക്കൻ സഭയുടെ ആത്മീയ നേതാവായ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി പറഞ്ഞു.

,

Spread the love
English Summary: CHURCH OF ENGLAND DECISSION ON SAME SEX WEDDING

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick