Categories
latest news

മണിപ്പൂരിൽ ബിജെപി നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

മണിപ്പൂരിൽ ബിജെപി നേതാവ്അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. സംസ്ഥാന ബിജെപി എക്‌സ്-സർവീസ്‌മെൻ സെൽ കൺവീനറായ ലൈഷ്‌റാം രമേശ്വർ സിങ് ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സിങ്ങിനെ (50) കൊലപ്പെടുത്തിയതിന് പിന്നിലുള്ള ആളെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിൽ എടുത്തു. മുഖ്യപ്രതിക്കായി തിരച്ചിൽ തുടരുന്നു. ഇംഫാൽ താഴ്‌വരയിലെ തൗബാൽ ജില്ലയിലെ ക്ഷേത്രി പ്രദേശത്തുള്ള സിങിന്റെ വീടിന്റെ ഗേറ്റിന് സമീപം കാറിൽ വന്ന അക്രമികൾ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ വെടിയേറ്റ സിംഗ് ഇംഫാലിലെ സ്വകാര്യ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബിജെപിയുടെ സംസ്ഥാന ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾ പുഷ്പാർച്ചന നടത്തി.

Spread the love
English Summary: bjp leader shot dead in imphal

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick