Categories
latest news

ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധം – പ്രഖ്യാപനവുമായി ബിബിസി

ബ്രിട്ടീഷ് വിദേശകാര്യ ഓഫീസിൽ നിന്ന് ബിബിസിക്ക് ലഭിച്ച മുമ്പ് പ്രസിദ്ധീകരിക്കാത്ത ഒരു റിപ്പോർട്ട് ഡോക്യുമെന്ററി അവതരിപ്പിക്കുന്നുണ്ട്. ഞെട്ടിക്കുന്ന നിഗമനങ്ങളാണ് ആ റിപ്പോർട്ടിൽ ഉള്ളത് . പോലീസിനെ പിൻവലിക്കുന്നതിലും ഹിന്ദു തീവ്രവാദികളെ നിശബ്ദമായി പ്രോത്സാഹിപ്പിക്കുന്നതിലും മോദി സജീവമായ പങ്കുവഹിച്ചു എന്ന വളരെ ഗുരുതരമായ കാര്യം റിപ്പോർട്ടിൽ ഉണ്ട്

Spread the love

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗുജറാത്തിലെ 2002 വംശീയ ഹത്യയില്‍ ആരോപിക്കപ്പെടുന്ന പങ്കിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം നാളെ( ചൊവ്വാഴ്ച) പുറത്തിറക്കുമെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച് ബിബിസി. “ലോകമെമ്പാടുമുള്ള പ്രധാനപ്പെട്ട വിഷയങ്ങൾ ഉയർത്തിക്കാട്ടാൻ പ്രതിജ്ഞാബദ്ധമാണ്” എന്ന് ബിബിസി പറഞ്ഞു.

ഡോക്യുമെന്ററിയെ വിമര്‍ശിച്ചും അതിന്റെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത് പ്രചരിപ്പിക്കുന്നത് യു-ട്യൂബില്‍ വിലക്കിയും രണ്ടാം ഭാഗത്തിന്റെ യു ട്യൂബ് ലിങ്ക് ഷെയര്‍ ചെയ്യുന്നത് തടഞ്ഞും ഇന്ത്യാ സര്‍ക്കാര്‍ ബിബിസിയുടെ എഡിറ്റോറിയലിനെ നിശിതമായി വിമര്‍ശിച്ചതിനെ ബിബിസി മുഖവിലയ്ക്ക് എടുക്കാന്‍ തയ്യാറായിട്ടില്ല. നിര്‍ഭയമായ മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രതീകമായി മാറുകയാണ് ലോകത്തിലെ ഈ പ്രശസ്ത ടെലിവിഷന്‍ മാധ്യമം. ഇന്ത്യൻ സർക്കാരിന് മറുപടി നൽകാനുള്ള അവകാശം വാഗ്ദാനം ചെയ്തിരുന്നെങ്കിലും അവർ നിരസിച്ചതായും അറിയിച്ചു.

“ഡോക്യുമെന്ററി പരമ്പര ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷവും മുസ്ലീം ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷങ്ങൾ പരിശോധിക്കുകയും ആ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് മോദിയുടെ രാഷ്ട്രീയം അന്വേഷിക്കുകയും ചെയ്യുന്ന ഒന്നാണ്.”–ബിബിസി പറഞ്ഞു.
ബ്രിട്ടീഷ് വിദേശകാര്യ ഓഫീസിൽ നിന്ന് ബിബിസിക്ക് ലഭിച്ച മുമ്പ് പ്രസിദ്ധീകരിക്കാത്ത ഒരു റിപ്പോർട്ട് ഡോക്യുമെന്ററി അവതരിപ്പിക്കുന്നുണ്ട്. അന്നത്തെ വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ ഉത്തരവിട്ട അന്വേഷണത്തിന്റെ ഭാഗമായിരുന്നു റിപ്പോർട്ട്.

“അക്രമത്തിന്റെ വ്യാപ്തി റിപ്പോർട്ട് ചെയ്തതിനേക്കാൾ വളരെ വലുതാണ്” എന്നും “ഹിന്ദു പ്രദേശങ്ങളിൽ നിന്ന് മുസ്ലീങ്ങളെ തുടച്ചുനീക്കുകയായിരുന്നു കലാപത്തിന്റെ ലക്ഷ്യം” എന്നും അതിൽ പറയുന്നു. പോലീസിനെ പിൻവലിക്കുന്നതിലും ഹിന്ദു തീവ്രവാദികളെ നിശബ്ദമായി പ്രോത്സാഹിപ്പിക്കുന്നതിലും മോദി സജീവമായ പങ്കുവഹിച്ചു എന്ന വളരെ ഗുരുതരമായ കാര്യം റിപ്പോർട്ടിൽ ഉണ്ട്.

“ഹിന്ദുക്കളെയും മുസ്ലീങ്ങളെയും ഒരു പോലെ സംരക്ഷിക്കാനായി പോലീസ് അവരുടെ ജോലി ചെയ്യുന്നതിൽ നിന്ന് തടയുന്ന രാഷ്ട്രീയ ഇടപെടലിന്റെ വളരെ മികച്ച ഉദാഹരണമായിരുന്നു അത്.”– സ്ട്രോയുടെ റിപ്പോർട്ടിൽ പറയുന്നത് ബിബിസി എടുത്തുകാട്ടി. ഇതാണ് സംഘ്പരിവാറിനേയും മോദിയുടെ ഓഫീസിനെയും പ്രകോപിപ്പിച്ചത്.

2011 ഏപ്രിൽ 22 -ന് ബിബിസി ഡൽഹി ലേഖകൻ സഞ്ജയ് മജുംദർ എഴുതിയ റിപ്പോർട്ട്

  • 2002ലെ ഗുജറാത്ത് മുസ്ലീം വിരുദ്ധ കലാപങ്ങൾ നരേന്ദ്രമോദി ‘അനുവദിച്ചു’

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി മനഃപൂർവം മുസ്ലീം വിരുദ്ധ കലാപത്തിന് അനുമതി നൽകിയെന്ന് ഇന്ത്യയിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. 2002ൽ നടന്ന അക്രമത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഹിന്ദുക്കളുടെ രോഷം തീർക്കാൻ അനുവദിക്കണമെന്ന് മോദി പറഞ്ഞതായി ആരോപിക്കപ്പെടുന്ന യോഗത്തിലാണ് താൻ പങ്കെടുത്തതെന്ന് സഞ്ജീവ് ഭട്ട് പറയുന്നു. ഹിന്ദു തീർത്ഥാടകർ സഞ്ചരിച്ചിരുന്ന തീവണ്ടിക്ക് തീവെച്ച് 60 പേർ മരിച്ചതിനെ തുടർന്നാണ് കലാപം ആരംഭിച്ചത്.

2002ലെ കലാപകാലത്ത് ഗുജറാത്ത് ഇന്റലിജൻസ് ബ്യൂറോയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു സഞ്ജീവ് ഭട്ട്. ഹിന്ദു തീർഥാടകർ സഞ്ചരിച്ച ട്രെയിനിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് മുസ്ലീം സമുദായത്തെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ടെന്ന് കലാപത്തിന് തലേദിവസം രാത്രിയിൽ നടന്ന യോഗത്തിൽ മോദി ഉദ്യോഗസ്ഥരോട് പറഞ്ഞതായും അദ്ദേഹം ആരോപിക്കുന്നു.

കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സമിതിക്ക് മുമ്പാകെ മൊഴി നൽകിയിട്ടുണ്ടെന്നും കോടതിയുടെ വിധിക്കായി കാത്തിരിക്കുമെന്നും ഗുജറാത്ത് സർക്കാർ ആരോപണങ്ങളോട് പ്രതികരിച്ചു.

Spread the love
English Summary: bbc takes strong stand on inda govt criticism

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick